KBFC Transfer News: ഐഎസ്എൽ 2026-27 സീസണിന് മുന്നോടിയായി രണ്ട് വിദേശ ഫോർവേഡുകളെ ഷോർട്ട് ലിസ്റ്റ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഗിനിയൻ അന്താരാഷ്ട്ര താരം മോമോ യാൻസാനെ, ഇംഗ്ലീഷ് മുന്നേറ്റ താരം ഹാരി മക്കിർഡി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള 2 വിദേശ സ്‌ട്രൈക്കർമാർ.

സെന്റർ ഫോർവേഡ്, ലെഫ്റ്റ് വിങ്, സെക്കൻഡ് സ്ട്രൈക്കർ സ്ഥാനങ്ങളിൽ തിളങ്ങാൻ ശേഷിയുള്ള യാൻസാനെ കഴിഞ്ഞ സീസണിൽ അർമേനിയൻ ക്ലബായ പ്യുനിക്കിനായി 29 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിരുന്നു.
ആസ്റ്റൺ വില്ലയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന 29-കാരനായ ഹാരി മക്കിർഡി ക്രാളി ടൗൺ, സ്വിൻഡൺ ടൗൺ, ഹിബെർനിയൻ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ പരിചയസമ്പന്നനാണ്. സെന്റർ ഫോർവേഡിന് പുറമെ റൈറ്റ് വിങ്ങിലും അറ്റാക്കിങ് മിഡ്ഫീൽഡിലും തിളങ്ങാൻ കഴിയുന്ന മക്കിർഡി 2021-22 സീസണിൽ എഫ്എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോൾ നേടി ശ്രദ്ധ നേടിയിട്ടുണ്ട്. മുൻനിര വിദേശ താരങ്ങളെ എത്തിച്ച് അടുത്ത സീസണിൽ മുന്നേറ്റനിര കൂടുതൽ ശക്തമാക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.
ALSO READ:
- മധ്യനിരയിലേക്ക് വീണ്ടുമൊരു റിക്രൂട്ട്: യൂറോപ്യൻ താരത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്സ്
- ഫാലോ പോയി, പകരം ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാക്കാൻ പുതിയ വിദേശ താരം
- പ്രതിരോധം കാക്കാൻ ‘ഫാലോ’ ഇല്ല: താരം ബ്ലാസ്റ്റേഴ്സ് വിടുന്നു
English Summary
KBFC Transfer News: Kerala Blasters FC have shortlisted Guinean forward Momo Yansané and English striker Harry McKirdy for the 2026-27 ISL season. Yansané scored 10 goals for Pyunik last season, while Aston Villa academy graduate McKirdy brings vast English league experience to reinforce the Blasters’ attack.
