സീസണിലെ ആദ്യ ഹോം പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ സമനില കൊണ്ട് തൃപ്തിപ്പെടാൻ മാത്രമേ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞുള്ളു. മിസ് പാസ്സുകളും ഒത്തിണക്കമില്ലായ്‌മയും നിഴലിച്ച മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും മോശം പ്രകടനം നടത്തിയ 4 താരങ്ങൾ ആരൊക്കെയെന്നാണ് നോക്കാം…(പ്രമുഖ കായിക മാധ്യമമായ ഖേൽ നൗവിന്റെ പ്ലയെർ റേറ്റിംഗ് പ്രകാരം തയാറാക്കിയത്)
മുംബൈയ്ക്കെതിരായ മത്സരത്തിൽ ഏറ്റവും മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് താരം ഗുനിയൻ സ്‌ട്രൈക്കർ മോമൊ യാൻസനെയാണ്. ഗോളടിക്കാനുള്ള ചുമതലയുമായെത്തിയ താരത്തിന് യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിച്ചില്ല. ഖേൽ നൗ താരത്തിന് നൽകിയ റേറ്റിങ് 5.5 മാത്രമാണ്.
6.0 റേറ്റിങ് നേടിയ 3 താരങ്ങളാണ് ഖേൽ നൗവിന്റെ പട്ടികയിലുള്ളത്. പ്രതിരോധ താരം നവോച്ച സിങ്, മധ്യനിര താരം ഫ്രഡി, റൈറ്റ് വിങ്ങർ കോറൂ സിങ് എന്നിവരാണ് മോശം പ്രകടനം നടത്തിയവരിൽ രണ്ടാം സ്ഥാനത്തുള്ള 3 താരങ്ങൾ.
മുംബൈയ്‌ക്കെതിരായ മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ റേറ്റിംഗുകൾ കാണാം (Kerala Blasters player ratings vs Mumbai City)
- അമരീന്ദർ സിങ്: 8.0
- ഹോർമിപാം: 6.5
- ജെയിംസ് ബോൾട്ടൻ : 7.5
- ഐബാൻ ഡോഹ്ലിങ്: 6.5
- നവോച്ച സിങ്: 6.0
- ഫ്രഡി:6.0
- കൊസോവിച്ച്: 7.0
- അഡ്രിയാൻ ലൂണ: 6.5
- കോറൂ സിങ്: 6.0
- സനാൻ: 7.5
- മോമൊ യാൻസാനെ: 5.5
( ആദ്യ ഇലവനിലുണ്ടായ താരങ്ങളെ വെച്ച് മാത്രമാണ് ഈ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്)
ALSO READ:
- ‘ദയവ് ചെയ്ത് അവനെ ഇനി ഇലവനിൽ ഇറക്കരുത്’: ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അഭ്യർത്ഥന
- ഫ്രഡിയുടെ ആകാശവാണികൾ, കൊസോവിച്ചിന്റെ ക്ലാസ്: മുംബൈയുടെ ഡിഫൻഡറായി കളിച്ച മോമൊ:ബ്ലാസ്റ്റേഴ്‌സ്- മുംബൈ പോരാട്ടത്തിന്റെ അവലോകനം
- അത് അവന്റെ കുറ്റമാണ്, ഞങ്ങളുടേതല്ല: ബികാഷ് യുംനത്തിനെതിരെ വിമർശനവുമായി ആഷ്ലി വെസ്റ്റ് വുഡ്
English Summary: Official Kerala Blasters player ratings by Khel Now for the Mumbai City draw show Momo Yansane with the lowest score of 5.5, while Naocha, Freddy, and Korou received 6.0.
