ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള താരങ്ങളുടെ എണ്ണം കുറവായിരുന്നു. ദേശീയ ടീമിൽ സാനിധ്യം ഉറപ്പിച്ച താരങ്ങളെ പഴയ മാനേജ്മെന്റ് വിറ്റ് തുലയ്ക്കുകയും ചെയ്തിരുന്നു. ഡാനിഷ് ഫാറൂഖി മാത്രമായിരുന്നു സമീപകാലത്തായി ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള ദേശീയ താരം.
ഇപ്പോഴിതാ… ബ്ലാസ്റ്റേഴ്സ് ആരാധകർക് അഭിമാനമായി 3 താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
മലയാളി താരങ്ങളായി മുഹമ്മദ് സനാൻ, എബിൻ ദാസ് യേശുദാസ്, പ്രതിരോധ താരം ബികാഷ് യുംനം എന്നിവരാണ് ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
നവംബർ 12, 15 തിയ്യതികളിലാണ് ഇന്ത്യ ന്യൂസിലാൻഡ് പോരാട്ടം. ഈ പോരാട്ടങ്ങൾക്കുള്ള ഇന്ത്യയുടെ സാധ്യത സ്ക്വാഡിലാണ് മലയാളി താരം മുഹമ്മദ് സനാൻ ഇടം പിടിച്ചിരിക്കുന്നത്.
ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ പങ്കെടുക്കാനുള്ളത് കൊണ്ട് നവംബർ 4 ന് ആരംഭിക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിൽ രണ്ടാം കിട ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്.
ഈ രണ്ടാം കിട സാധ്യത ടീമിലാണ് മലയാളി താരമായ എബിൻ ദാസും പ്രതിരോധ താരം ബികാഷ് യുംനവും ഇടം പിടിച്ചത്.
എന്നാൽ ബികാഷ് യുംനം നിലവിൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് ബികാശിന് പകരം മറ്റൊരു ഓപ്ഷൻ ഇന്ത്യ പരിഗണിച്ചേക്കും.
നവംബർ 4 ന് ആരംഭിക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിൽ മാൽഡീവ്സ്, പാക്കിസ്ഥാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പ് യിലാണ് ഇന്ത്യ.
നവംബർ 5 ന് പാകിസ്താനെതിരെയും നവംബർ 11-ന് മാൾദ്വീവ്സിനെതിരെയുമാണ് ഇന്ത്യയുടെ മത്സരം.
ALSO READ:
- നവോച്ച പുറത്ത്, പകരം സുമിത്: ചെന്നൈയിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ
- ആ പൊസിഷനിലേക്ക് ഇപ്പോഴും ആളില്ല: ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം
- സ്ക്വാഡിൽ പോലുമില്ല, അവനെവിടെ? ചോദ്യവുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ
English Summary: 3 Kerala Blasters players in Indian football team have been selected for upcoming international fixtures. Muhammed Sanan made the India vs New Zealand probable squad, while Ebin Das and Bikash Yumnam were called up for the SAFF Championship squad starting November 4.
