നിലവിൽ പരിക്കിൻറെ പിടിയിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. 4 താരങ്ങളാണ് ഇതിനോടകം പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും നേരിടുന്നത്. പ്രതിരോധ താരം ബികാഷ് യുംനവും മുന്നേറ്റ താരം റാംചുങ്കയുമാണ് പരിക്കിന്റെ പിടിയിലുള്ളത്. മലയാളി താരങ്ങളായ വിബിൻ മോഹൻ, മുഹമ്മദ് സനാൻ എന്നിവർ ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്നവരാണ്. ഇപ്പോഴിതാ പരിക്കിന്റെ പിടിയിലുള്ള ഒരു താരം പതിയെ ഫിറ്റ്നസിലേക്ക് മടങ്ങിയെത്തുന്നുവെന്ന സൂചനകൾ പുറത്ത് വരുകയാണ്.
പരിക്കേറ്റ പ്രതിരോധ താരം ബികാഷ് യുംനമാണ് പതിയെ ഫിറ്റ്നസ് നേടി മടങ്ങിയെത്തുന്നത്.കഴിഞ്ഞ സീസണിന്റെ അവസാനമാണ് താരത്തിന്റെ പരിക്കേൽക്കുന്നത്.
ഉടമസ്ഥകൈമാറ്റവുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്സിന്റെ ഓപ്പറേഷൻ നിർത്തിവെച്ചിരുന്ന സമയത്ത് താരം പരിക്കിൽ നിന്നും മോചിതനായിരുന്നെങ്കിലും കൃത്യമായ പരിശീലനം നടത്താതിനെ തുടർന്ന് താരത്തിന്റെ ഫിറ്റ്നസ് കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്സ് പ്രീ-സീസൺ ആരംഭിച്ചപ്പോൾ ഫിറ്റ്നസ് ഇല്ലാതെ ക്യാംപിലെത്തിയ ബികാശിന് പരിക്കേൽക്കുകയായിരുന്നുവെന്ന് പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡ് നേരത്തെ വ്യക്തമാക്കിയതുമാണ്.
ലഭ്യമാകുന്ന ഏറ്റവും പുതിയ സൂചനകൾ അനുസരിച്ച് താരം പതിയെ ഫിറ്റ്നസ് വീണ്ടെടുക്കുന്നു എന്നുള്ളതാണ്. ഇതേ രീതിയിൽ മുന്നോട്ട് പോവാനായാൽ അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ താരത്തിന് പൂർണ ഫിറ്റ്നസ് നേടിയെടുക്കാനാവും. അങ്ങെനെയെങ്കിൽ ഗോവയ്ക്കെതിരെ നവംബർ 29 ന് നടക്കുന്ന മത്സരത്തിൽ താരത്തിന് കളിക്കാനാവും.
നിലവിലെ സാഹചര്യത്തിൽ ബികാഷ് മടങ്ങിയെത്തുകയാണ് എങ്കിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് അത് മുതൽക്കൂട്ടാവും. ഡിഫൻഡർമാരെ ഓവർലാപ് ചെയ്യിക്കാതെ ഹോൾഡിങ് ഗെയിം കളിക്കുന്ന ആഷ്ലിയുടെ ശൈലിക്ക് അനുയോജ്യനായ താരമാണ് ബികാഷ്.
ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രകടനവും ഇനിയുള്ള പോരാട്ടങ്ങളും
നിലവിൽ കളിച്ച 4 മത്സരങ്ങളിൽ ഒരു വിജയവും 2 സമനിലയും ഒരു തോൽവിയുമായി 5 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പട്ടികയിൽ ഏഴാം സ്ഥാനത്തുമാണ് ബ്ലാസ്റ്റേഴ്സ്.
ഉടമസ്ഥകൈമാറ്റം വൈകിയത് കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ ഏറെ വൈകിയാണ് ആരംഭിച്ചത്. ലീഗ് തുടങ്ങാൻ ഒരാഴ്ച മുമ്പ് മാത്രം പ്രീ-സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ പരാജയപെടുത്താൻ സാധിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിനേക്കാൾ വളരെ വൈകി പ്രീ-സീസൺ ആരംഭിച്ച ക്ലബാണ് കാശി. അതിനാൽ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായി.
എന്നാൽ മികച്ച പ്രകടനവും പ്രീ-സീസണും നടത്തിയിരുന്നു നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ 4-1 ന് ബ്ലാസ്റ്റേഴ്സ് വീണു. മുംബൈയ്ക്കെതിരെയും ചെന്നൈയിൻ എഫ്സിക്കെതിരെയുമ സമനിലയായിരുന്നു ഫലം.
ഒരാഴ്ചത്തെ പ്രീ-സീസൺ വെച്ച് 4 മത്സരങ്ങളിൽ 5 പോയിന്റ് നേടാനായി എന്നത് തന്നെ ആശ്വാസകരമാണ്.
എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നവംബർ 29 ന് ഗോവയ്ക്കതിരെയാണ്.
ഈ മത്സരത്തിനായി ബ്ലാസ്റ്റേഴ്സിന് മൂന്നാഴ്ച്ചയോളം ഇടവേളയുണ്ട്. ഈ ഇടവേളയും പ്രീ-സീസൺ പോരായ്മകൾ മറികടക്കാനാണ് പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡിന്റെ നീക്കം.
ALSO READ:
- അവനുണ്ടായിരുന്നെങ്കിൽ! ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്ന തിരിച്ച് വരവ്
- ലൂണയ്ക്ക് വീണ്ടും പുതിയ നേട്ടം: വിമർശകർക്ക് ഇനി വിശ്രമമാവാം
- നിരാശപ്പെടേണ്ട: ബ്ലാസ്റ്റേഴ്സിന് 3 പോസറ്റീവ് വാർത്തകൾ
English Summary: Kerala Blasters FC receives a massive boost as defender Bikash Yumnam nears full fitness. After struggling with injuries alongside Ramhlunchhana, Vibin Mohanan, and Mohammed Sanan, Bikash is expected to recover in time for the crucial match against FC Goa on November 29.
