കേരളാ ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) പുതിയ ഉടമകൾ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രൊജക്റ്റ് ബ്ലാസ്റ്റേഴ്സ്. ക്ലബ്ബിന്റെ ഉയർച്ചയ്ക്കായി രൂപികരിച്ച ഈ ദീർഘകാല പദ്ധതിയുടെ ഭാഗമായി ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസ താരങ്ങൾ വീണ്ടും ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും.
പ്രോജക്ട് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്സ് ഒരു ലെജൻഡ് ഇലവൻ പ്രഖ്യാപിക്കുമെന്നും ബ്ലാസ്റ്റേഴ്സിനായി മുമ്പ് കളിച്ച ഫാൻ ഫേവറേറ്റ് താരങ്ങൾ ഈ ഇലവനിൽ ലെജൻഡസ് ടീമിനായി കളിക്കുമെന്നുമാണ് റിപ്പോർട്ട്. ഈ ടീമിനെ അണിനിരത്തി ലെജൻഡ്സ് മാച്ച്, ചാരിറ്റി മാച്ച്, ഇന്റർനാഷണൽ ടൂർസ് എന്നിവയാണ് ബ്ലാസ്റ്റേഴ്സ് പ്ലാൻ ചെയ്യുന്നത്. പഴയ താരങ്ങളെ വീണ്ടും ബ്ലാസ്റ്റേഴ്സ് ആരാധകരിലേക്കെത്തിക്കാനും ചാരിറ്റി മത്സരങ്ങളിലൂടെ സാമൂഹ്യ പ്രവർത്തങ്ങളിൽ ഇടപെടാനും ഫണ്ട് സ്വരൂപിക്കാനാണ് പുതിയ മാനേജമെന്റ് വീണ്ടും പഴയ ടീമിനെ അണിനിരത്തുന്നത്.
മുമ്പ് ബ്ലാസ്റ്റേഴ്സിനായി കളിച്ച ഇയാൻ ഹ്യൂമേട്ടനും, സെഡറിക്ക് ഹെങ്ബെർട്ട്, സികെ വിനീത്, മുഹമ്മദ് റാഫി തുടങ്ങിയ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ലെജൻഡസ് ഇലവനിനായി കളിക്കും.
ALSO READ:
- ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ‘ബെൽഫോർട്ട്’ തിരിച്ചെത്തി: ഇനി കൊമ്പന് കരുത്ത് കൂടും
- ജനുവരിയിൽ പുതിയ താരങ്ങൾ വരുമോ? ബ്ലാസ്റ്റേഴ്സിന്റെ വിന്റർ ട്രാൻസ്ഫർ പ്ലാൻ അറിയാം…
- വ്യൂവർഷിപ്പ് റെക്കോർഡുകളിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി: ആദ്യ അഞ്ചിലുമില്ല
English Summary: Under ‘Project Blasters’, Kerala Blasters have announced a Legends Eleven squad featuring fan-favorites Ian Hume, Cédric Hengbart, CK Vineeth, and Mohammad Rafi. The franchise plans to organize charity matches and international exhibition tours to engage fans and raise funds for social causes.
