അൽപം വൈകിയാണെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിപണിയിൽ സജീവമായിരിക്കുകയാണ്. ദുസാൻ ലഗോറ്റർ, ബികാഷ് യുംനം എന്നിവരെ ജനുവരിയിൽ തന്നെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒരു വിദേശതാരത്തിനായി നീക്കം നടത്തുന്നുണ്ടെന്നാണ് റിപോർട്ടുകൾ.

ഓൾ ഇന്ത്യ ഫുട്ബോൾ എന്ന മാധ്യമം പങ്ക് വെയ്ക്കുന്ന റിപ്പോർട്ട് അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ സെന്റർ ബാക്കുമായി ചർച്ചയിലാണെന്നാണ്. എന്നാൽ ഏതാണ് ആ താരം എന്ന കാര്യം വ്യക്തമല്ല.

ലഗോറ്ററിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ താരത്തെ ടീമിലെത്തിക്കുമെന്ന് നേരത്തെ ആശിഷ് നെഗി റിപ്പോർട്ട് ചെയ്തിരുന്നു. അക്കാര്യം തന്നെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ എന്ന മാധ്യമവും ഉറപ്പ് വരുത്തുന്നത്. പുതിയ വിദേശ താരം ഒരു സെന്റർ ബാക്ക് ആണെന്ന പുതിയ വിവരം കൂടി ഓൾ ഇന്ത്യ ഫുട്ബോൾ നൽകുന്നുണ്ട്.

അതേ സമയം, പുതിയ വിദേശ സെന്റർ ബാക്ക് വരികയാണ് എങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ മോണ്ടിനെഗ്രെനിയൻ താരം മിലോസ് ഡ്രിങ്കിച്ച് ക്ലബ് വിടാനാണ് സാധ്യത.

അതേ സമയം, ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളിലും ഇപ്പോൾ മാറ്റമുണ്ട്. തോമസ് ചോഴ്സിന്റെ കീഴിൽ സമീപ കാലത്തായി മികച്ച പ്രകടനം നടത്ത്‌ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുന്നുണ്ട്.