കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിന്റെ ഏറ്റവും വലിയ തലവേദനയാണ് ഗോൾ കീപ്പിംഗ്. പ്രധാന ഗോൾ കീപ്പർ സച്ചിൻ സുരേഷ് സെക്കന്റ് ചോയിസ് സോം കുമാറും വല കാത്തെങ്കിലും ഗോൾ കൂടാരത്തിന് മുന്നിലെ പ്രശ്നം മാത്രം അവസാനിച്ചില്ല. എന്നാലിപ്പോഴിതാ കേരളാ ബ്ലാസ്റ്റേഴ്‌സ് ആ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ്.

കായിക മാധ്യമമായ് സില്ലിസ് സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം കേരളാ ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു ഗോൾ കീപ്പറെ ടീമിലെത്തിക്കുമെന്ന്. പകരം നിലവിലെ മൂന്നാം ചോയിസ് ഗോൾകീപ്പറായ നോറ ഫെർണാണ്ടസിന്റെ ലോണിൽ അയക്കാനും ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

നോറയ്ക്ക് ഇത് വരെ അവസരം ലഭിച്ചില്ലെങ്കിലും നോറയെ ലോണിൽ അയച്ച് പകരം ഐഎസ്എല്ലിൽ അനുഭവ സമ്പത്തുള്ള ഒന്നാം ചോയിസിനായുള്ള ഒരു ഗോൾ കീപ്പർക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നത്. പുതിയ ഗോൾ കീപ്പർ എത്തുന്നതോടെ സച്ചിന്റെ ഒന്നാം സ്ഥാനം നഷ്ടമാവുകയും ആദ്യ ഇലവനിൽ നിന്ന് പുറത്താകാനും സാധ്യതയുണ്ട്.

അതേ സമയം ബ്ലാസ്റ്റേഴ്‌സ് നേരത്തെ ഗോൾ കീപ്പർമാർക്കായുള്ള ഒരു ഷോർട്ട് ലിസ്റ്റ് തയാറാക്കിയതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. മുൻ ഗോൾ കീപ്പർ ധീരജ് സിങ് ഈ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്ന താരമാണ്.

എന്നാൽ ഷോർട്ട് ലിസ്റ്റിലുള്ള ബാക്കി ഗോൾ കീപ്പർമാർ ആരാണെന്ന കാര്യം വ്യക്തമല്ല. ഏതായാലും വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സിൽ ഒരു ഗോൾ കീപ്പർ എത്തുമെന്ന് പ്രതീക്ഷിക്കാം.

https://x.com/kbfcxtra/status/1880162358305431872