ചില താരങ്ങൾ അങ്ങനെയാണ്. വളരെ കുറച്ച് മത്സരങ്ങൾ കൊണ്ട് അവർ ആരാധകരുടെ ഹൃദയം കീഴടക്കും. അത്തരത്തിൽ വളരെ കുറച്ച് മത്സരം മാത്രം കളിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ പ്രിയങ്കരനായ ഒരു താരമുണ്ട്. ഒരു ഐസ്ലാൻഡുകാരൻ.. പേര് ഗുഡ്ജോൺ ബാൾഡ്വിൻസൺ
2017-18 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഡച്ച് താരമായിരുന്ന മാർക്ക് സിഫ്‌നിയോസിന് പകരക്കാരനായിട്ടാണ് ബാൾഡ്വിൻസൺ ടീമിൽ എത്തിയത്. ചുരുങ്ങിയ കാലയളവിൽ ടീമിനൊപ്പം ചേർന്ന ഈ ഫോർവേഡ് ആകെ 6 മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. എങ്കിലും ഇക്കാലയളവിൽ ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചു.
ആറ് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും തന്റെ പേരിൽ രേഖപ്പെടുത്തിയതിന് ശേഷമാണ് അദ്ദേഹം ഐസ്ലാൻഡിലേക്ക് മടങ്ങിയത്.
ബ്ലാസ്റ്റേഴ്സ് വിട്ടതിന് ശേഷവും അദ്ദേഹം ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചില്ല. ഈ 39 വയസ്സുകാരൻ ഇപ്പോൾ ഐസ്ലാൻഡിലെ KFG Gardabaer എന്ന ക്ലബ്ബിന് വേണ്ടിയാണ് കളിക്കുന്നത്.
ഐസ്ലാൻഡ് ദേശീയ ടീമിനായും ഐസ്ലാൻഡിലെ പ്രമുഖ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്.