പഞ്ചാബ് കിങ്‌സിനെതിരെയുള്ള വെടികെട്ട് ബാറ്റിങ്ങിൽ ഒട്ടേറെ ഐപിഎൽ ചരിത്രങ്ങളാണ് അഭിഷേക് ശർമ്മ സ്വന്തമാക്കിയത്. 55 പന്തിൽ നിന്ന് 141 റൺസാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക്ക് ശർമ്മ പഞ്ചാബ് കിങ്‌സിനെതിരെ അടിച്ച് കൂട്ടിയത്.
ഇതോടെ ഐപിഎലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായിരിക്കുകയാണ് അഭിഷേക്. 246 സ്ട്രൈക്ക് റേറ്റിൽ 14 ഫോറും 10 സിക്സും ഉൾപ്പെടുന്ന ഗംഭീര പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്.
READ MORE:- ഇജ്ജാതി വെടിക്കെട്ട് ബാറ്റിംഗ്; അടിച്ച് കൂട്ടിയത് 141 റൺസ്, ഐപിഎൽ ഇനി ഇവൻ ഭരിക്കും…
അഭിഷേക്കിന്റെ ഈ കിടിലൻ പ്രകടനം തിരച്ചടിയാക്കാൻ പോവുന്നത് സഞ്ജു സാംസൺന്റെ കൂട്ടാളിയായ യശ്വസി ജയ്‌സ്വാളിനാണ്. നിലവിൽ ഫോമില്ലലാത്ത ജയ്‌സ്വാളിന് അഭിഷേകിന്റെ പ്രകടനം ഇന്ത്യൻ ടീമിൽ നിന്നുമുള്ള പുറത്തേക്കുള്ള വഴിയായേക്കാം.
ഐപിഎൽ 2025ൽ അഞ്ച് മത്സരങ്ങൾ നിന്ന് 107 റൺസ് നേടാൻ മാത്രമേ ജയ്‌സ്വാളിന് സാധിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ അഭിഷേകിന്റെ ഈ കിടിലൻ ഇന്നിങ്സ് ജയ്‌സ്വാളിന് തിരച്ചടിയാക്കും.
സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ജയ്‌സ്വാളിന് രാജസ്ഥാനായി തിളങ്ങാൻ സാധിച്ചില്ല. അതോടൊപ്പം സായ് സുദർശൻ, പ്രിയ്ൻസ് ആര്യ എന്നിവരുടെ കിടിലൻ ഓപ്പണിങ് പ്രകടനവും ജയ്‌സ്വാളിന് തിരച്ചടിയാക്കും. എന്തിരുന്നാലും വരും മത്സരങ്ങളിൽ താരം തന്റെ പഴയ ഫോം വീണ്ടെടുക്കുമെന്ന് പ്രതിക്ഷിക്കാം.