ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ അനിശ്ചിത്തതം മൂലം കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ക്ലബ്ബുകൾ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ വിദേശ താരങ്ങളെ വിൽക്കാനോ ലോണിലോ വിടാനുള്ള നീക്കങ്ങളിലാണ് ക്ലബ്ബുകൾ.
ഇതിന്റെ ഭാഗമായാണ് ടിയാഗോ ആൽവസും ലോണിൽ അഡ്രിയാൻ ലൂണയും ടീം വിട്ടത്. അഡ്രിയാൻ ലൂണയെ ലോണിൽ വിട്ടുവെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിചെങ്കിലും, താരം ഏത് ടീമിലേക്കാണ് ചെക്കേറിയിരിക്കുന്നത് എന്ന് അറിയിച്ചിട്ടില്ല.
എന്നാൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അഡ്രിയാൻ ലൂണ ഇന്തോനേഷ്യൻ ക്ലബ്ബായ പെർസിബ് ബന്ദുങ്ങിലേക്ക് കൂടുമാറാൻ ഒരുങ്ങുകയാണ്. നിലവിൽ ഇന്തോനേഷ്യൻ ടോപ്പ് ടയർ ക്ലബ്ബാണ് പെർസിബ്.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പെർസിബ്. 15 മത്സരങ്ങൾ നിന്ന് 34 പോയിന്റുകൾ പെർസിബ് ഈ സീസണിൽ ഇതോടകം നേടിയത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാർ കൂടിയാണ് പെർസിബ്.
ലൂണയെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച നീക്കം തന്നെയാണ്. മറുഭാഗത്ത് ഐഎസ്എൽ ഈ വർഷം നടക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. വരും ദിവസങ്ങളിൽ തന്നെ AIFF പ്രതിസന്ധികൾ മറികടന്ന് സീസൺ തുടങ്ങാനുള്ള നീക്കങ്ങൾ നടത്തുമെന്ന് പ്രതിക്ഷിക്കാം.
