CricketCricket LeaguesIndian Premier LeagueSports

ധോണിയും ഋതുവും പിണക്കത്തിൽ? എന്താണ് സിഎസ്കെയിൽ നടക്കുന്നത്..

ഋതുരാജ് നേരത്തെയും ധോണിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരുന്നില്ല. ഫോളോ ചെയ്തുവെങ്കിലും മാത്രമേ അൺഫോളോ ചെയ്യാനും സാധിക്കുകയുള്ളു.

കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പർ കിങ്‌സ് സീസണിലെ ഇനിയുള്ള മത്സരങ്ങളിലേക്ക് നായകനായി എംഎസ് ധോണിയുടെ മടങ്ങി വരവ് ഔദ്യോഗികമായി പുറത്ത് വിട്ടത്. നായകൻ ഋതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റ സാഹചര്യത്തിലാണ് സിഎസ്കെയുടെ ഈ തീരുമാനം. എന്നാൽ ഈ തീരുമാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചില പ്രചരണങ്ങൾ കൂടി നടക്കുകയാണ്..

നായക സ്ഥാനം കൈമാറിയതിന് പിന്നാലെ ഋതുരാജ് എംഎസ് ധോണിയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്‌തെന്നും ഇരുവരും പിണക്കത്തിലാണ് എന്നുമാണ് അഭ്യൂഹം. കൂടാതെ ഋതുരാജിന് പരിക്കില്ലെന്നും, താരത്തെ മനപ്പൂർവം ഒഴിവാക്കാനാണ് സിഎസ്കെ ഈ നീക്കം നടത്തിയത് എന്നതുമാണ് ഇതിനോട് ചേർന്ന് പ്രചരിക്കുന്നത്.

എന്നാൽ ഈ പ്രചരണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മനസിലാക്കാൻ സാധിക്കും. ഋതുരാജ് നേരത്തെയും ധോണിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരുന്നില്ല. ഫോളോ ചെയ്തുവെങ്കിലും മാത്രമേ അൺഫോളോ ചെയ്യാനും സാധിക്കുകയുള്ളു. അതിനാൽ ഋതുരാജ് ധോണിയെ അൺഫോളോ ചെയ്തുവെന്ന പ്രചരണം തെറ്റാണ്.

കൂടാതെ സിഎസ്കെയിൽ ധോണി- ഋതുരാജ് തമ്മിൽ യാതൊരു പ്രശനവുമുള്ളതായി ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല. കേവലം സമൂഹ മാധ്യമങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത്.

അതേ സമയം ധോണി നായക സ്ഥാനം ഏറ്റെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. 2022ൽ ജഡേജ നായകന സമയത്തും പാതി വഴിയിൽ ധോണി നായക സ്ഥാനം ഏറ്റെടുത്തിരുന്നു.