ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഭാഗ്യമില്ലാത്ത ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏറ്റവും മികച്ച ആരാധക പിന്തുണ ഉണ്ടായിട്ടും ഐഎസ്എലിൽ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
ഐഎസ്എലിൽ ആരാധക പിന്തുണയിൽ ബ്ലാസ്റ്റേഴ്‌സിനൊത്ത എതിരാളികളാണ് മോഹൻ ബഗാൻ. ഇപ്പോളിത മോഹൻ ബഗാൻ ആരാധകരും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ചിരിക്കുകയാണ് എഫ്സി ഗോവയുടെ അർമണ്ടോ സാദികു.
സാദികുന്റെ അഭിപ്രായം പ്രകാരം ബ്ലാസ്റ്റേഴ്‌സിനേക്കാൾ മികച്ചതാണ് മോഹൻ ബഗാൻ ആരാധകർ എന്നാണ്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ പത്ത് വർഷം കൊണ്ട് എന്ത് നേടാൻ കഴിഞ്ഞുവെന്ന ചോദ്യം കൂടി ഉന്നയിച്ചിരിക്കുകയാണ് സാദികു.
“ഒരാൾക്ക് എപ്പോഴും ജയിക്കണമെന്നുണ്ട്, തോൽക്കുമ്പോൾ വിമർശനാത്മകവുമാണ്. 10 വർഷത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് എന്ത് ട്രോഫിയാണ് നേടിയത്? അവർ ആവേശഭരിതരാണ്, സംശയമില്ല, പക്ഷേ മോഹൻ ബഗാൻ ആരാധകർക്ക് വിജയ മനോഭാവമുണ്ട്“ എന്നാണ് സാദികു പറഞ്ഞത്.
എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധരെ സംബന്ധിച്ചെടുത്തോളം ഇതൊരു നാണകേടായ അഭിപ്രായം തന്നെയാണ്. ടീമിനായി എല്ലാ നൽകിയിട്ടും, ആരാധകർക്കായി ടീമിന് ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല.
ഇതിന് കാരണമായി ഏറ്റവും എടുത്ത് പറയേണ്ടത് ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റിന്റെ അനാസ്ഥ തന്നെയാണ്. എന്തിരുന്നാലും പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച് ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ ആദ്യ കിരീടം നേടാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.