CricketIndian Cricket TeamSports

ഇനിയുള്ള ഒരൊറ്റ മത്സരം പോലും അവനെ കളിപ്പിക്കരുത്; പന്തിനെതിരെ ബാർമി ആർമി

‘‘പന്ത് ഇതുവരെ നേടിയ എല്ലാം റൺസും ഒഴിവാക്കി ശേഷിക്കുന്ന ടെസ്റ്റുകളിൽ ബാറ്റിങ്ങിനും അനുമതി നൽകാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായ ശിക്ഷ’– പന്തിനെതിരായ അച്ചടക്ക നടപടി വിശദീകരിക്കുന്ന പോസ്റ്റ് പങ്കുവച്ച് ബാർമി ആർമി കുറിച്ചു.

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം നടത്തി പ്രശംസ ഏറ്റുവാങ്ങിയ താരമാണ് ഇന്ത്യൻ ഉപനായകൻ ഋഷഭ് പന്ത്. രണ്ട് ഇന്നിങ്‌സുകളിലുമായി സെഞ്ച്വറി നേടിയ താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് ആശ്വാസമായിരുന്നു. എന്നാൽ ഋഷഭ് പന്തിനെതിരെ ബഹിഷ്ക്കരണ സ്വരം ഉയർത്തിയിരിക്കുകയാണ് ബാർമി ആർമി.

ALSO READ: ആർസിബിയും സിഎസ്കെയുമൊന്നുമല്ല;ആ ടീമിനായി എനിക്ക് കളിക്കണം; ആഗ്രഹം വ്യകത്മാക്കി പൃഥ്വി ഷാ

ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകരുടെ കൂട്ടായ്മയാണ് ബാർമി ആർമി. പന്തിനെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് വിലക്കണമെന്നാണ് ബാർമി ആർമിയുടെ പ്രധാന ആവശ്യം.

ALSO READ: അവനെ എന്തിന് ടീമിലെടുത്തു? പരാജയത്തിന് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം

‘‘പന്ത് ഇതുവരെ നേടിയ എല്ലാം റൺസും ഒഴിവാക്കി ശേഷിക്കുന്ന ടെസ്റ്റുകളിൽ ബാറ്റിങ്ങിനും അനുമതി നൽകാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായ ശിക്ഷ’– പന്തിനെതിരായ അച്ചടക്ക നടപടി വിശദീകരിക്കുന്ന പോസ്റ്റ് പങ്കുവച്ച് ബാർമി ആർമി കുറിച്ചു.

ALSO READ: ദുരന്തബൗളിംഗ്; ബുമ്രയ്ക്ക് കൂട്ടായി ഷമിയെത്തുമോ?

ഒന്നാം ടെസ്റ്റിനിടെ അംപയറോടു തർക്കിച്ചതിനും ബോൾ‌ വലിച്ചെറിഞ്ഞതിനുമാണ് പന്തിനെതിരെ ഇത്തരത്തിലൊരു ബഹിഷ്കരആഹ്വാനം ഉയരാൻ കാരണം.

ALSO READ: രണ്ടാം ടെസ്റ്റിൽ അവൻ നിർബന്ധം; അവനില്ലെങ്കിൽ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിയില്ല; മുന്നറിയിപ്പുമായി ശാസ്ത്രി

അതേ സമയം, പന്ത് അച്ചടക്കം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണു (ഐസിസി) താരത്തിനെതിരെ നടപടിയെടുത്തിരുന്നു. അംപയറുടെ തീരുമാനത്തോട് എതിർപ്പു പ്രകടിപ്പിച്ചതിന് ഋഷഭ് പന്തിനെതിരെ ഒരു ഡിമെറിറ്റ് പോയിന്റ് ചുമത്തിയിരുന്നു.