CricketCricket LeaguesSports

ഐപിഎല്ലിന് ഭീഷണിയാവും; വമ്പൻ ക്രിക്കറ്റ് ലീഗ് ബഹിഷ്കരിക്കാനൊരുങ്ങി ബിസിസിഐ

സൗദി ഉയർന്ന പ്രതിഫലം നൽകി താരങ്ങളെ സ്വന്തമാക്കാനുള്ള സാധ്യതകളുണ്ട്. അങ്ങനെ വന്നാൽ ഐപിഎൽ അടക്കം പല ലീഗുകൾക്കും സൗദിയുടെ പണക്കളി വെല്ലുവിളി സൃഷ്ടിക്കും. ഇത് മുൻ കൂട്ടി കണ്ട് കൊണ്ടാവണം ക്രിക്കറ്റ് ബോർഡുകളുടെ ഈ നീക്കം.

മറ്റു ക്രിക്കറ്റ് ടി20 ലീഗിലുകളിലേക്ക് ബിസിസിഐ ഇന്ത്യൻ താരങ്ങളെ അയക്കാറില്ല. വിരമിച്ച താരങ്ങൾക്ക് മാത്രമാണ് ബിസിസിഐ മറ്റു ലീഗുകളിൽ കളിയ്ക്കാൻ എൻഒസി അനുവദിക്കാറുള്ളത്. എന്നാൽ മറ്റു രാജ്യങ്ങൾ അവരുടെ കളിക്കാരെ ലോകത്തിലെ പല ലീഗുകളിലേക്കും കളിക്കാരെ അയക്കാറുണ്ട്. എന്നാലിപ്പോൾ ക്രിക്കറ്റിലെ വമ്പന്മാരെല്ലാം ചേർന്ന് ഒരു ലീഗിനെതിരെ ബഹിഷ്കരണസ്വരം ഉയർത്തിയിരിക്കുകയാണ്.

ALSO READ: വീണ്ടും പണി പാളുമോ? രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ കാത്തിരിക്കുന്നത് 3 വമ്പൻ തിരിച്ചടികൾ

സൗദി അറേബ്യ ആസ്ഥാനമായി വരാനിരിക്കുന്ന പുതിയ ടി20 ലീഗിനെയാണ് തുടക്കത്തിലേ ബഹിഷ്കരിക്കാൻ ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ഒരുങ്ങുന്നത്.സൗദിയിലെ എസ് ആര്‍ ജെ സ്പോര്‍ട്സാണ് സൗദി സര്‍ക്കാരിന്‍റെ കൂടെ പിന്തുണയോടെ 400 മില്യണ്‍ ഡോളര്‍ മുടക്കി ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗ് തുടങ്ങാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ സൗദിയിലെ ടി20 ലീഗുമായി യാതൊരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണ് ബിസിസഐയുടെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെയും തീരുമാനമെന്ന് ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയൻ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ഇനിയുള്ള ഒരൊറ്റ മത്സരം പോലും അവനെ കളിപ്പിക്കരുത്; പന്തിനെതിരെ ബാർമി ആർമി

സൗദി ഉയർന്ന പ്രതിഫലം നൽകി താരങ്ങളെ സ്വന്തമാക്കാനുള്ള സാധ്യതകളുണ്ട്. അങ്ങനെ വന്നാൽ ഐപിഎൽ അടക്കം പല ലീഗുകൾക്കും സൗദിയുടെ പണക്കളി വെല്ലുവിളി സൃഷ്ടിക്കും. ഇത് മുൻ കൂട്ടി കണ്ട് കൊണ്ടാവണം ക്രിക്കറ്റ് ബോർഡുകളുടെ ഈ നീക്കം.

ALSO READ: അവൻ നന്നായി കളിച്ച കളിയെല്ലാം ഇന്ത്യ തോൽക്കുന്നു; വീണ്ടും അന്ധവിശ്വാസം പൊടിതട്ടി ഇന്ത്യൻ ആരാധകർ

സ്വന്തം ലീഗായ ഐപിഎല്ലും ഹണ്ട്രഡും സംരക്ഷിക്കാനായാണ് ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസാമാദ്യം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഉന്നതര്‍ തമ്മില്‍ സൗദി ടി20 ലീഗുമായി സഹകരിക്കുകയോ ലീഗിനെ പ്രോത്സാഹിപ്പിക്കുകയോ വേണ്ടെന്ന ധാരണയിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: അവനെ എന്തിന് ടീമിലെടുത്തു? പരാജയത്തിന് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം

ടി20 ലീഗുമായി സൗദി മുന്നോട്ടുപോയാലും കളിക്കാര്‍ക്ക് സൗദി ലീഗില്‍ കളിക്കാന്‍ എന്‍ഒസി നല്‍കേണ്ടെന്നും ഇരു ബോര്‍ഡുകളും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സൗദി ടി20 ലീഗില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പര്യമുണ്ടെന്നാണ് സൂചന.