സച്ചിൻ സെഞ്ച്വറി അടിച്ചാൽ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിച്ച പലരെയും നമുക്കറിയാം. കംപ്യൂട്ടറും ഇന്റർനെറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമൊക്കെ കൊടികുത്തുന്ന കാലത്തും ഇത്തരം അന്ധവിശ്വാസങ്ങൾ തീരെ കുറവല്ല. അന്ന് സച്ചിന് മേലായിരുന്നു ഈ അന്ധവിശ്വാസമെങ്കിൽ ഇന്നത് ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ തലയ്ക്ക് മുകളിലാണ്.
ഋഷഭ് പന്ത് വിദേശത്ത് സെഞ്ചുറി നേടിയ ടെസ്റ്റില്‍ ഒന്നില്‍ പോലും ഇന്ത്യ ജയിച്ചിട്ടില്ല. ഒന്നുകില്‍ സമനിലയോ അല്ലെങ്കില്‍ തോല്‍വിയോ ആയിരുന്നു ആ ടെസ്റ്റുകളിലെ ഫലം. ഇത് തന്നെയാണ് ഈ അന്ധവിശ്വാസത്തിന് പിന്നിലെ കാരണം.
ALSO READ: ആർസിബിയും സിഎസ്കെയുമൊന്നുമല്ല;ആ ടീമിനായി എനിക്ക് കളിക്കണം; ആഗ്രഹം വ്യകത്മാക്കി പൃഥ്വി ഷാ
ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 134 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 118 റണ്‍സും നേടിയ പന്ത് ഇന്ത്യന്‍ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചിരുന്നു. പക്ഷേ മത്സരം ഇന്ത്യ അഞ്ചു വിക്കറ്റിന് തോറ്റു.
ALSO READ: അവനെ എന്തിന് ടീമിലെടുത്തു? പരാജയത്തിന് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം
2018-ല്‍ കെന്നിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു പന്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി. അന്ന് 114 റണ്‍സാണ് താരം നേടിയത്. 118 റണ്‍സിന്റെ തോല്‍വിയാണ് ഈ ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരുന്നത്.
ALSO READ: ദുരന്തബൗളിംഗ്; ബുമ്രയ്ക്ക് കൂട്ടായി ഷമിയെത്തുമോ?
2019-ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു പന്തിന്റെ അടുത്ത വിദേശ സെഞ്ചുറി. ഈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുക്കാന്‍ പന്തിന്റെ ഇന്നിങ്‌സിനായി. എന്നാൽ 2022-ല്‍ ന്യൂലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പന്ത് 100* റണ്‍സടിച്ചു. ഇതില്‍ ഇന്ത്യയെ കാത്തിരുന്നത് തോല്‍വിയായിരുന്നു. പിന്നീട് 2022-ല്‍ ഇംഗ്ലണ്ടിനെതിരേ എഡ്ജ്ബാസ്റ്റണില്‍ പന്ത് 146 റണ്‍സെടുത്തു. ഈ ടെസ്റ്റും ഇന്ത്യ തോറ്റു.