ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ, വമ്പൻ തിരിച്ചു വരവിനൊടുവിൽ ബംഗളുരു എഫ്സിയെ തോൽപ്പിച്ച് ഒഡിഷ എഫ്സി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡിഷയുടെ വിജയം.

ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവയിൽ വെച്ചായിരുന്നു ഈയൊരു മത്സരം നടന്നത്. മത്സരത്തിൽ ബംഗളുരു തോറ്റത്തോടെ, ഒഡിഷ ആരാധകർക്ക് മേൽ ദേഷ്യം തീർത്തിരിക്കുകയാണ് ബംഗളുരു ആരാധകർ.

ബെംഗളൂരു എഫ്‌സി ആരാധകർ ഒഡീഷ എഫ്‌സി പിന്തുണക്കാർക്ക് നേരെ തുപ്പുകയും, ഉന്തും തള്ളുകയും, കുപ്പികൾ എറിയുകയും ചെയ്തതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഇതിന് മുൻപും ബംഗളുരു ആരാധകരിൽ നിന്ന് ഇത്തരം പ്രവർത്തികൾ നടന്നിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ബംഗളുരു എഫ്സിയുടെ ആരാധകർ ഇത്തരം പ്രവർത്തികൾ കാണിക്കുക വെച്ചാൽ മോശം തന്നെയാണ്.