ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് എല്ലാ ഐഎസ്എൽ ടീമുകളും. നിലവിൽ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇപ്പോളിത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളികളായ ബംഗളുരു എഫ്സി അർജന്റീനിയൻ അറ്റാക്കിങ് മധ്യനിര താരം ബ്രയാൻ സാഞ്ചസിന്റെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്.
പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ ജേർൺലിസ്റ്റ് മാർക്കസ് മെർഗുലാഹോവ ആണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തത്. 32 കാരൻ ഇതാദ്യമായാണ് അർജന്റീനിയൻ പുറമെയുള്ള ക്ലബിന് വേണ്ടി കളിക്കാൻ പോവുന്നത്.
ബംഗളുരു എഫ്സിയെ സംബന്ധിച്ചെടുത്തോളം ഇതൊരു മികച്ച ട്രാൻസ്ഫർ നീക്കം തന്നെയാണ്. 2023/24 സീസൺ വരെ താരം അർജന്റീനിയൻ സെക്കന്റ് ഡിവിഷൻ ക്ലബ്ബുകൾക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.
എന്നാൽ താരത്തിന് കഴിഞ്ഞ സീസൺ മുന്നോടിയായി അർജന്റീനിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ക്ലബ് ഡിപോർട്ടീവോ റിയെസ്ട്ര സ്വന്തമാക്കുകയായരുന്നു. എന്തിരുന്നാലും താരത്തിന്റെ സൈനിങ് ബംഗളുരു എഫ്സി ഔദ്യോഗികമായി ഉടൻ പ്രഖ്യാപ്പിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.