FootballKBFCSportsTransfer News

മിഡ്‌നൈറ്റ്‌ സർപ്രൈസ്; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സൈനിങ് എത്തി🔥, കിടിലൻ നീക്കം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോളിത സീസൺ മുന്നോടിയായുള്ള ആദ്യ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് ബാക്ക് താരമായ അമെയ് റണാവാഡെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ക്ലബ്‌ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്.

2030 വരെ നീള്ളുന്ന അഞ്ച് വർഷ കരാറിലാണ് 27 കാരൻ ബ്ലാസ്റ്റേഴ്‌സിലെത്തുക. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോ മുതലെ താരം ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ അമെയ് ലോൺ അടിസ്ഥാനത്തിൽ ഒഡിഷ എഫ്സിക്ക് വേണ്ടിയായിരുന്നു പന്ത് തട്ടിയിരുന്നത്. എന്തിരുന്നാലും താരത്തിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് നിഷ്സംശയം പറയാം.