കഴിഞ്ഞ സൂപ്പർ കപ്പിന് മുന്നോടിയായിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായി ഡേവിഡ് കാറ്റലയെ ചുമതലയേൽപ്പിക്കുന്നത്. ഡേവിഡ് കാറ്റലയ്‌ക്കൊപ്പം സ്ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായി റാഫ മോണ്ടിനെഗ്രയെയും മാനേജ്‍മെന്റ് സ്വന്തമാക്കിയിരുന്നു.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് റാഫയെ സ്വന്തമാക്കിയിരുന്നത് സൂപ്പർ കപ്പിന് വേണ്ടി മാത്രമായിരുന്നു. ഇതോടെ റാഫ ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് റാഫയുടെ പകരക്കാരന്റെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്.
സ്പാനിഷ് സ്ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായ അലക്സ് മോറെയാണ് ബ്ലാസ്റ്റേഴ്‌സ് റാഫയുടെ പകരക്കാരനായി കൂടാരത്തിലെത്തിച്ചത്. ഖത്തർ ദേശിയ ടീമിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് അലക്സ് മോറയുടെ സൈനിങ് ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. എന്തിരുന്നാലും നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കോച്ചിംഗ് സ്റ്റാഫിലേക്ക് കിടിലൻ സൈനിങ് തന്നെയാണ് നടത്തിയിരിക്കുന്നത്. അലക്സ് മോറയ്ക്കും ഡേവിഡ് കാറ്റലയ്ക്കും കീഴിൽ ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ ആദ്യ കിരീടം നേടാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.