FootballIndian Super LeagueKBFCTransfer News

യൂറോപ്പിൽ നിന്ന് കിടിലൻ സെന്റർ ബാക്കിനെ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്; വെല്ലുവിളിയുമായി എതിരാളികളും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ യൂറോപ്യൻ സെന്റർ ബാക്കിനെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ്. എന്നാൽ താരമാരാണ് വ്യക്തമായിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ പഞ്ചാബ് എഫ്സി, ഈസ്റ്റ്‌ ബംഗാൾ എന്നി ക്ലബ്ബുകളും രംഗത്തുണ്ട്. നിലവിൽ ഈയൊരു ട്രാൻസ്ഫറിൽ ഏറ്റവും മുൻപന്തിയിൽ ഈസ്റ്റ്‌ ബംഗാളാണ്. കഴിഞ്ഞ സീസണിൽ ഈയൊരു താരം കളിച്ച ടൂർണമെന്റിലെ ഏറ്റവും മികച്ച സെന്റർ ബാക്കായിരുന്നു.

നിലവിൽ ഈസ്റ്റ്‌ ബംഗാൾ താരത്തിനായി ഏറ്റവും മുൻപന്തിയിലാണെങ്കിലും, ഈസ്റ്റ്‌ ബംഗാൾ ഈയൊരു നീക്കം തലകാലത്തേക്ക് നിറുത്തി വെച്ചിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് താരത്തെ സ്വന്തമാക്കാൻ നല്ല രീതിയിൽ തന്നെ സാധ്യതയുണ്ട്. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.