എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും നിലവിൽ അറിയാൻ ആഗ്രഹിക്കുന്നത് എന്ത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിൽ പങ്കെടുക്കാത്തത് എന്നാണ്?? ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീമിന് ഇത്തരം അവസരങ്ങൾ നഷ്ടപ്പെട്ടുത്തുന്നത് വമ്പൻ തിരച്ചടിയാണെന്നാണ് ആരാധകർ പറിയുന്നത്.
അതോടൊപ്പം ഒട്ടേറെ ആരാധകരുടെ സംശയമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള സൈനിങ്ങുകൾ പൂർത്തിയായി കഴിഞ്ഞുവോയെന്ന്? ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു സൂചന നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് CEO അഭിക് ചാറ്റർജി.
അഭിക് ചാറ്റർജിയുടെ അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ സൈനിങ്ങുകൾ 80% നോളം കഴിഞ്ഞുവെന്നാണ്. ഇനി ബ്ലാസ്റ്റേഴ്‌സ് പ്രധാനമായി ലക്ഷ്യം വെക്കുന്നത് മികച്ച വിദേശ താരങ്ങളെ കൊണ്ടുവരാനാണ്.
അതോടൊപ്പം കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ പുറത്ത് പോയ താരങ്ങൾ എല്ലാം തിരിച്ചുവരുമെന്നും അഭിക് വ്യക്തമാക്കിയിട്ടുണ്ട്. നിഹാൽ സുധീഷ്, പ്രബീർ ദാസ്, സഗോൽസെം ബികാഷ് സിംഗ്, ബ്രൈസ് മിറാൻഡ എന്നിവറായിരുന്നു കഴിഞ്ഞ സീസണിൽ ലോണിൽ പോയ താരങ്ങൾ.