സൂപ്പർ കപ്പിലെ നോക്ക്ഔട്ട് റൗണ്ടിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ക്വാട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത്.
മത്സരം ബ്ലാസ്റ്റേഴ്സ് ജയിച്ചെങ്കിലും ആരാധകർ കാത്തിരിക്കുന്നത് അഡ്രിയാൻ ലൂണയുടെ അപ്ഡേറ്റിനായാണ്. താരത്തിന് ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ പരിക്കേൽക്കുകയും മൈതാനം വിട്ട് പോവുകയും ചെയ്തിരുന്നു.
മത്സരം ശേഷം നടന്ന അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് കാറ്റല പറഞ്ഞത്, “ലൂണയെ കുറിച്ച് കണ്ട് തന്നെ അറിയേണ്ടി വരുമെന്നാണ്. അദ്ദേഹത്തിന് നല്ലതല്ലെന്ന് തോന്നുകയും, ഒരു മാറ്റം ആവശ്യപ്പെട്ടുകയുമായിരുന്നു എന്നാണ് ഡേവിഡ് പറഞ്ഞത്.
നിലവിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിൽ നിന്ന് താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് ഓദ്യോഗിക അപ്ഡേറ്റുകൾ ഒന്നും വന്നിട്ടില്ല. എന്തിരുന്നാലും ലൂണയുടെ പരിക്ക് ഗുരുതരമാവില്ലായെന്ന് പ്രതിക്ഷിക്കാം.