FootballKBFCSportsTransfer News

മെഡിക്കൽ പരാജയപ്പെട്ടു; കിടിലൻ സ്പാനിഷ് സ്ട്രൈക്കർ ബ്ലാസ്റ്റേഴ്‌സിലേക്കില്ല

അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച താരങ്ങളെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് സ്ട്രൈക്കർ സെർജിയോ കാസ്റ്റൽ തമ്മിലുള്ള ട്രാൻസ്ഫർ നീക്കം പരാജയപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ മെഡിക്കൽ പരാജയപ്പെട്ടത്തോടെയാണ് ഈയൊരു നീക്കം തടസ്സപ്പെട്ടത്.

ബ്ലാസ്റ്റേഴ്‌സ് താരവുമായി കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ പ്രീ കോൺട്രാക്ട് ധാരണയിലെത്തിയിരുന്നു. എന്നാൽ പിന്നീട് ബാംഗ്ലൂരുവിൽ വെച്ച് നടന്ന മെഡിക്കലിലാണ് താരം പരാജയപ്പെട്ടത്.

താരത്തിന്റെ മെഡിക്കൽ വിജയക്കരമായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസണിലേക്കുള്ള ആദ്യ വിദേശ സൈനിങ്ങുമായിരുന്നേനെ. എന്തിരുന്നാലും നിലവിൽ ഈയൊരു ട്രാൻസ്ഫർ നീക്കം പൂർണമായും അവസാനിച്ചിരിക്കുകയാണ്.