FootballIndian Super LeagueKBFC

അമ്പോ!! ഗംഭീര വിദേശ താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകി; വെല്ലുവിളിയുമായി എതിരാളികളും…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിൽ ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച വിദേശ താരങ്ങളിൽ ഒരാളാണ് ചെന്നൈ എഫ്സിയുടെ സ്കോട്ടിഷ് മധ്യനിരതാരം കോണർ ഷീൽഡ്സ്. ഈ സീസണിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരമാണ് ഷീൽഡ്സ്.

ഇപ്പോളിത പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം കോണർ ഷീൽഡ്സിനെ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സ്കോട്ടിഷ് മാധ്യമ പ്രവർത്തകനായ ആന്റണി ജോസഫാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തത്.

ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ആദ്യ ഓഫർ നൽകി കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സിന് പുറമെ മറ്റ് ഐഎസ്എൽ ക്ലബ്ബുകളായ ബംഗളുരു എഫ്സി, ഈസ്റ്റ്‌ ബംഗാൾ എന്നി ടീമുകൾക്കും ഷീൽഡ്സിനെ സ്വന്തമാക്കാൻ ഓഫർ നൽകിയിട്ടുണ്ട്.

അതോടൊപ്പം മോഹൻ ബഗാൻ, മുംബൈ സിറ്റി ചില സ്കോട്ടിഷ് ക്ലബ്ബുകളും താരത്തെ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ ട്രാൻസ്ഫറിൽ എന്തു വേണമെങ്കിലും സംഭവിക്കാം.

അഥവാ ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുകയാണേൽ, ലൂണക്ക് പകരക്കാരനാവാൻ പറ്റിയ താരമാണ് ഷീൽഡ്സ്. ഈ സീസണിൽ താരം ഒരു ഗോളും എട്ട് അസ്സിസ്റ്റും നേടിയിട്ടുണ്ട്. എന്തിരുന്നാലൂം താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.