ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ അടുത്ത സീസൺ മുന്നോടിയായി വമ്പൻ മാറ്റങ്ങൾ വരുമെന്നാണ്.
കഴിഞ്ഞ സീസൺ കഴിഞ്ഞത് മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിചച്ചിനെ പുറത്താക്കുമെന്ന് റിപ്പോർട്ടുകളുണ്ടയായിരുന്നു. ഇപ്പോളിത മിലോസിന്റെ പകരക്കാരനുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മിലോസിന് പകരക്കാരനായി പഞ്ചാബ് എഫ്സി താരം ഇവാൻ നോവോസെലെകിനെയും മുംബൈ സിറ്റിയുടെ തിരിയെയും ബ്ലാസ്റ്റേഴ്സ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
നിലവിൽ ഇരുവരുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ അപ്ഡേറ്റുകൾ പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്. മിലോസിന് പറ്റിയ പകരക്കാരൻ തന്നെയാണ് ഇരുവരും.
ഇതിൽ കൂടുതൽ കരുത്തൻ ഇവാൻ നോവോസെലെകിനെയാണ്. തിരിക്ക് ഒട്ടേറെ നാളത്തെ ഐഎസ്എൽ എക്സ്പീരിയൻസുണ്ടെങ്കിലും താരത്തെ പ്രായം തളർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ 29 കാരനായ നോവോസെലെകിനെ കൊണ്ടുവരുന്നതാണ് ഉചിതമായ തീരുമാനം. എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.