ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മേലെ വിജയവഴിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിന് അവസാനം കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ജയിക്കാൻ സാധിച്ചിട്ടുണ്ട്.
ഇനി ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ജനുവരി 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടയാ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
ഈയൊരു മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിൽ ഗംഭീര പ്രകടനം കാഴ്ച്ചവെക്കുന്ന നവോച്ച സിംഗിന്റെ സേവനമുണ്ടാക്കില്ല. ഒഡിഷക്കെതിരെയുള്ള മത്സരത്തിൽ സീസണിലെ നാലാം യെല്ലോ കാർഡ് കണ്ടത്തോടെ താരത്തിന് നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരം നഷ്ടമാക്കും.
നിലവിലെ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിലെ സ്ഥിര സാനിധ്യമാണ് നവോച്ച സിംഗ്. താരം ഇതോടകം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം 15 മത്സരങ്ങൾ നിന്ന് രണ്ട് അസ്സിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.