കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ഏറ്റവും സന്തോഷം സമ്മാനിക്കുന്ന കാര്യമാണ് ഇന്നലെ പ്രസ്സ് മീറ്റിൽ സിഇഒ അഭിക്ക് ചാറ്റർജി പറഞ്ഞത് ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ കോഴിക്കോടും നടത്താൻ നോക്കുന്നു എന്ന പ്രഖ്യാപനം.
കൊച്ചിക്ക് പുറമെ ബ്ലാസ്റ്റേഴ്സിന് ഏറെ ഫാൻസുള്ള മലബാറിൽ മത്സരങ്ങൾ നടത്തിയാൽ ടീമിന് കൂടുതൽ ജനകീയത ഉണ്ടാകും എന്നുമാണ് മാനേജ്മെന്റിന്റെ ഉറപ്പ്.
ഇന്നലെ നടന്ന പ്രസ്സ് മീറ്റിൽ പുതിയ കോച്ച് ദാവീദ് കാട്ടലെ കരോളിസ് സ്കിൻകിസ്,അഭിക്ക് ചാറ്റർജി എന്നിവർ പങ്കടുത്തു.
ആരാധക വികാരങ്ങൾ ഉൾകൊണ്ട് ടീമിനെ മികച്ചതാകാനും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്.