ഏറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ വിദേശ പ്രതിരോധ താരമാണ് മിലോസ് ഡ്രിൻസിച്ച്. ആദ്യ സീസണിൽ താരം കുഴപ്പമില്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ അങ്ങനെ അല്ല.
ഈ സീസണിൽ വെറും മോശം പ്രകടനമാണ് മിലോസിന്റെ ഭാഗത്ത് നിന്ന് കാണാൻ കഴിഞ്ഞത്. താരത്തിന്റെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നതും.
ശനിയാഴ്ച നടന്ന മോഹൻ ബഗാനെതിരെയുള്ള മത്സരത്തിലും ഒട്ടേറെ പിഴവുകളാണ് താരത്തിന്റെ ഭാഗത്ത് നിന്ന് കാണാൻ കഴിഞ്ഞത്. അതോടെ ഇപ്പോളിത ബ്ലാസ്റ്റേഴ്സ് ആരാധകരെല്ലാം താരത്തിനോട് ക്ലബ് വിടു പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ആരാധകർ തങ്ങളുടെ പ്രധിഷേധം നടത്തുന്നത്.
നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം മിലോസ് ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് തന്നെയാണ്. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.