ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരമായ ബികാശ് സിംഗിനെ സ്വന്തമാക്കാനായി അഞ്ച് ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
ബികാശിനായി എഫ്സി ഗോവ, ബംഗളുരു എഫ്സി, ഒഡിഷ എഫ്സി, മുഹമ്മദൻസ് എസ്സി, ഹൈദരാബാദ് എഫ്സി എന്നിവരാണ് സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി അഭ്യൂഹങ്ങൾ വരുന്നത്.
താരത്തെ ബ്ലാസ്റ്റേഴ്‌സ് 2023/24 സീസൺ മുന്നോടിയായി ട്രൗ എഫ്സിയിൽ നിന്നുമാണ് സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ രണ്ട് സീസണിലും താരം ലോൺ അടിസ്ഥാനത്തിൽ മുഹമ്മദൻസ് എസ്സിക്കി വേണ്ടിയാണ് പന്ത് തട്ടിയത്. അതുകൊണ്ട് തന്നെ താരം ഇതുവരെ ബ്ലാസ്റ്റേഴ്‌സിനായി ഒരു മത്സരം പോലും കളിച്ചിട്ടില്ല.
എന്നിരുന്നാൽ പോലും ബികാശ് മുഹമ്മദൻസിനായി ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വാർത്തകൾ പുറത്ത് വരുന്നതാണ്.