ചെന്നൈയിൻ എഫ്സി ഇനി ഐഎസ്എല്ലിൽ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. ഫ്രാഞ്ചൈസി നിലനിൽക്കുമെങ്കിലും ഇനി ചെന്നൈയിൻ എഫ്സി എന്ന പേരിലായിരിക്കില്ല ക്ലബ് അറിയപ്പെടുക. ചെന്നൈയ്ക്ക് പകരം മറ്റൊരു സിറ്റിയിലേക്ക് പോകാൻ ഫ്രാഞ്ചൈസി ശ്രമം നടത്തുന്നുവെന്നാണ് റിപ്പോർട്ട്.
തമിഴ്നാട് സർക്കാരിൽ നിന്നും ഫ്രാഞ്ചൈസിക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ലെന്നും അതിനാലാണ് ഫ്രാഞ്ചസി സിറ്റി മാറാൻ ഉദ്ദേശിക്കുന്നതെന്നുമാണ് റിപ്പോർട്ട്. അഹമ്മദാബാദിലേക്കോ, ഹൈദരബാദിലേക്കോ മാറാനാണ് ഫ്രാഞ്ചൈസി ശ്രമം നടത്തുന്നത് എന്നാണ് റിപ്പോർട്ട്.
പ്രമുഖ റിപ്പോർട്ടുകളെല്ലാം ചെന്നൈയിൻ എഫ്സി ചെന്നൈ വിടുന്നതായി സ്ഥിരീകരിക്കുന്നുണ്ട്. അതിനാൽ അടുത്ത സീസൺ മുതൽ ചെന്നൈയിൻ എഫ്സി ഐഎസ്എല്ലിലുണ്ടാവില്ല. പകരം അതേ ഫ്രാഞ്ചൈസി മറ്റൊരു പേരിലായിക്കും അറിയപ്പെടുക.
നേരത്തെ ഡൽഹി ഡൈനമോസ് ഇത്തരത്തിൽ സിറ്റി മാറിയിരുന്നു. ഡൽഹിയിൽ നിന്നും മാറിയ ഫ്രാഞ്ചൈസി പിന്നീട് ഒഡീഷ എഫ്സി എന്ന പേരിലേക്ക് റീ- ബ്രാൻഡ് ചെയ്യപ്പെടുകയായിരുന്നു.
ചെന്നൈയിൻ എഫ്സി റീ- ബ്രാൻഡ് ചെയ്യപ്പെടുന്നതോടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ ഒന്നായ ചെന്നൈയ്ക്ക് ഒരു ഐഎസ്എൽ ക്ലബ് ഇല്ലാത്ത അവസ്ഥയാകും.