എഐഎഫ്എഫ് സൂപ്പർ കപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ടീമുകളുടെ പിന്മാറ്റം സൂപ്പർ കപ്പിന്റെ ശോഭ കെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പർ കപ്പിന്റെ ശോഭ കെടുത്തുന്ന മറ്റൊരു നീക്കം നടത്താൻ ഒരുങ്ങുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി.
വിദേശ താരങ്ങളെ ഉൾപ്പെടുത്താതെ പൂർണമായും ഇന്ത്യൻ സ്‌ക്വാഡിനെ സൂപ്പർ കപ്പിൽ ഇറക്കാനാണ് ചെന്നൈയിൻ എഫ്സിയുടെ തീരുമാനം. കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് അവസരം ലഭിക്കും എന്ന ഗുണമുണ്ടെങ്കിലും വിദേശ താരങ്ങൾ ഇല്ലാതെ ചെന്നൈയിൻ എഫ്സി സൂപ്പർ കപ്പിന് ഇറങ്ങുന്നത് ടൂർണമെന്റിന്റെ മത്സരച്ചൂട് കുറയ്ക്കും.
എഎഫ്സി സ്ലോട്ട് ഉള്ള ടൂർണമെന്റ് ആയിട്ടും ചെന്നൈയിൻ എഫ്സി ടൂർണമെന്റിന്റെ സീരിയസായല്ല കാണുന്നത് എന്നത് ഈ നീക്കത്തിലൂടെ വ്യക്തം. ഇതിനോടകം 3 ക്ലബ്ബുകൾ സൂപ്പർ കപ്പിൽ നിന്നും പിന്മാറിയിരുന്നു.
ALSO READ: സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയത് 3 ക്ലബ്ബുകൾ; പ്രതിസന്ധിയിൽ എഐഎഫ്എഫ്
മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ എഫ്.സി. തുടങ്ങിയ കരുത്തരായ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ‘എ’യിലാണ് ചെന്നൈയിൻ എഫ്.സി. മത്സരിക്കുന്നത്. വിദേശ താരങ്ങളുടെ സാന്നിധ്യമില്ലാതെ, ഈ വമ്പൻ ക്ലബ്ബുകളെ ഇന്ത്യൻ താരങ്ങൾ മാത്രം എങ്ങനെ നേരിടുമെന്നത് ചെന്നൈയിൻ ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്.
ALSO READ: കേരളാ ബ്ലാസ്റ്റേഴ്സിൽ ‘ ലുലു ഗ്രൂപ്പിന്റെ’ രംഗപ്രവേശനം
