CricketCricket LeaguesIndian Premier LeagueSports

ധോണിയേക്കാൾ ഭേദം റുതുരാജ് തന്നെ; CSK പ്രതിസന്ധിയിലേക്ക്, രൂക്ഷ വിമർശനം…

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തോൽവിയാണ് ഇന്ന് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനോട് ഏറ്റുവാങ്ങിയിരിക്കുന്നത്. 59 ബോൾ ബാക്കി നിൽക്കെയാണ് CSK KKRനോട്‌ തോറ്റത്.

ബാറ്റിംഗ് തകർച്ചയിൽ CSKയ്ക്ക് നേടാൻ കഴിഞ്ഞത് വെറും 103 റൺസുകൾ മാത്രമാണ്. CSKയുടെ ഒരു ബാറ്ററിന് പോലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ല. മത്സരത്തിൽ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ KKR 10.1 ഓവറിൽ കളി അവസാനിപ്പിച്ചു. 

റുതുരാജിന് പരിക്കേറ്റത് കൊണ്ട് ഇന്നത്തെ മത്സരം കളിച്ചില്ല. അതുകൊണ്ട് തന്നെ റുതുരാജിന്റെ പകരം എംഎസ് ധോണിയാണ് ടീമിനെ നയിച്ചത്. എന്നാൽ ധോണിയുടെ കീഴിൽ CSK വെറും മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. 

ഇതിലും നന്നായിയാണ് റുതുരാജിന്റെ കീഴിൽ CSK ഈ സീസണിൽ കളിച്ചത്. ഇതോടെ ധോണിക്കെതിരെ ഒട്ടേറെ ട്രോളുകളും രൂക്ഷമായ വിമർശനങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.

എന്തിരുന്നാലും തുടർച്ചയായ അഞ്ചാം മത്സരത്തിൽ തോറ്റ CSK നിലവിൽ പ്രതിസന്ധിയിലാണ്. ടീമിന് ഇനി ഈ സീസണിൽ പ്ലേഓഫ്‌ യോഗ്യത നേടാൻ കഴിയുമോ എന്നത് കണ്ടറിയേണ്ടതാണ്.