ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതിക്ഷയോടെ സ്വന്തമാക്കിയ താരമാണ് ഐബൻഭ ഡോഹ്ലിംഗ്.
പക്ഷെ താരം ആ പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു കോടിക്ക് മുകളിൽ ട്രാൻസ്ഫർ ഫീ നൽകിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐബനെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസൺ താരത്തിന് പരിക്ക് മൂലം പൂർണമായി നഷ്ടമായി. പരിക്ക് മാറി താരം ഈ സീസണിലേക്ക് വന്നപ്പോൾ മോശം പ്രകടനമാണ് താരത്തിന്റെ ഭാഗത്ത് നിന്നും കാണാൻ കഴിഞ്ഞത്.
രണ്ട് റെഡ് കാർഡാണ് താരം ഈ സീസണിൽ വഴങ്ങേണ്ടി വന്നത്. അതോടൊപ്പം കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് നേടിയ ഗോൾ ഐബന്റെ പിഴവ് മൂലം വഴങ്ങേണ്ടി വന്ന ഗോളാണ്.
ഇതിനൊക്കെ കാരണമായി പറയാൻ കഴിയുന്നത് താരം റൈറ്റ് വിങ് കളിക്കുന്നതാണ്. ലെഫ്റ്റ് ബാക്ക് താരമായ ഐബൻ നിലവിൽ റൈറ്റ് ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. എന്നാൽ ഇതൊരു വലിയ കാരണമായി പറയാൻ കഴിയില്ല. എന്തിരുന്നാലും വരും സീസണിൽ താരം തന്റെ പഴയ ഫോം കണ്ടെത്തുമെന്ന് പ്രതിക്ഷിക്കാം.