ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്സിന്റെതായിരിക്കും. ഇതോടകം സച്ചിന് സുരേഷിന്റെയും സോം കുമാറിന്റെയും പിഴവിൽ ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നിരിക്കുന്നത്.
ഒഡിഷക്കെതിരായ കഴിഞ്ഞ മത്സരത്തിലും സച്ചിന് സുരേഷിൽ നിന്നുള്ള പിഴവിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങേണ്ടി വന്നിരുന്നു. ഇതോടെയാണ് സച്ചിനെ മാറ്റണമെന്ന ആവിശ്യവുമായി ആരാധകർ രംഗത്ത് വന്നത്.
പകരം ബ്ലാസ്റ്റേഴ്സിൽ ഇതുവരെ അവസരം ലഭിക്കാത്ത നോറ ഫെർണാണ്ട്സിന് അവസരം കൊടുക്കണമെന്നാണ് ആരാധകരുടെ ആവിശ്യം. ടീമിൽ ഏറ്റവും മത്സര പരിചയസമ്പത്തുള്ള ഗോൾകീപ്പറാണ് നോറ.
26ക്കാരനെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഐസ്വാൾ എഫ്സിയിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എന്തിരുന്നാലും താരത്തിന് അടുത്ത മത്സരങ്ങളിൽ പരിശീലകൻ അവസരം നൽകുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.