കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളുമായാണ്. ജനുവരി 24 ന് രാത്രി 7:30 നാണ് മത്സരം. എന്നാൽ ഈ മത്സരത്തിന് മുന്നോടിയായി ഈസ്റ്റ് ബംഗാളിന് പരിക്ക് വില്ലനാവുന്നു എന്നത് അവർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രധാനമായും വിദേശ താരങ്ങളുടെ പരിക്കാണ് ഈസ്റ്റ് ബംഗാളിന്റെ പ്രതിസന്ധി.
ഈസ്റ്റ് ബംഗാളിന്റെ സ്പാനിഷ് പ്രതിരോധ താരം ഹെക്ടർ യൂസ്റ്റെ, സാൽ ക്രെസ്പോ, ക്ലീറ്റൺ സിൽവ, എന്നിവർ പരിക്കിന്റെ പിടിയിലാണെന്നാണ് ബംഗാളി മാധ്യമ പ്രവർത്തകനായ ദേബപ്രിയ ദേബ് പങ്ക് വെയ്ക്കുന്നത്. കൂടാതെ മറ്റ് ഇന്ത്യൻ താരങ്ങളും ഈസ്റ്റ് ബംഗാൾ നിരയിൽ പരിക്കിന്റെ പിടിയിലാണ്.
ഇന്ത്യൻ പ്രതിരോധ താരം അൻവർ അലി, ജെസിൻ ടികെ എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇതിൽ ക്ലീറ്റൺ സിൽവയ്ക്ക് ബാക്ക് ഇഞ്ചുറിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ജനുവരി 24 ന് ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിന് മുമ്പ് വിദേശ താരങ്ങൾ പരിക്കിൽ നിന്നും മുക്തരായില്ല എങ്കിൽ കേവലം 3 വിദേശ താരങ്ങളെ മാത്രം അണിനിരത്തിയെ അവർക്ക് കളിക്കാനാവൂ.
ദിമിത്രി ദയമന്തക്കോസ്, ഹിജാസി മെഹർ, ജനുവരിയിൽ അവർ ടീമിലെത്തിച്ച കൊളമ്പിയൻ മുന്നേറ്റ താരം റിച്ചാർഡ് സെലിസ് എന്നിവർ മാത്രമേ നിലവിൽ ഈസ്റ്റ് ബംഗാളിൽ പൂർണ ഫിറ്റ്നസ് നേടിയ വിദേശ താരങ്ങളായി ഉള്ളത്.