East bengalFootballIndian Super LeagueKBFCSportsTransfer News

രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാളിന്റെ നീക്കം

ഐഎസ്എല്ലിൽ ഇത് വരെ മികവ് തെളിയിക്കാൻ കഴിയാത്തവരാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ സീസണിൽ മികച്ച സൈനിംഗുകൾ നടത്തിയെങ്കിലും വിധി മാറിയില്ല. എന്നാൽ അടുത്ത സീസണിൽ മികച്ച സൈനിംഗുകൾ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.

ഐഎസ്എല്ലിൽ ഇത് വരെ മികവ് തെളിയിക്കാൻ കഴിയാത്തവരാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ സീസണിൽ മികച്ച സൈനിംഗുകൾ നടത്തിയെങ്കിലും വിധി മാറിയില്ല. എന്നാൽ അടുത്ത സീസണിൽ മികച്ച സൈനിംഗുകൾ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ഈസ്റ്റ് ബംഗാൾ ലക്ഷ്യം വെച്ചിരിക്കുകയാണ്.

യുവപ്രതിരോധ താരം ഹോർമിപാം റുയിവയാണ് ആദ്യത്തെ താരം. താരത്തെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ലക്ഷ്യമിടുന്നതായി നേരത്തെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഓഫ് ലോഡ് ചെയ്യാൻ സാധ്യതയുള്ള താരമായതിനാൽ ഹോർമിപാം ഈസ്റ്റ് ബംഗാളിലേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പിക്കാം.

ഹോർമിക്ക് പിന്നാലെ ബംഗാൾ ലക്ഷ്യമിടുന്നത് ബ്ലാസ്റ്റേഴ്സിന്റെ മലയാളി മധ്യനിര താരം വിബിൻ മോഹനെയാണ്. എന്നാൽ ഹോർമിപാമിനെ പോലെ അത്ര എളുപ്പമാവില്ല ഈസ്റ്റ് ബംഗാളിന് വിബിൻ കാര്യത്തിൽ.

2029 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുള്ള വിബിനെ കേന്ദ്രികരിച്ച് ഭാവിയിൽ വലിയ പദ്ധതികളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. അതിനാൽ താരത്തെ വിട്ട് കൊടുക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാവില്ല എന്നത് ഏതാണ്ട് ഉറപ്പാണ്.

സാധാരണഗതിയിൽ കരാർ അവസാനിക്കുന്നതിന് ഒരു വർഷം മുമ്പാണ് ബ്ലാസ്റ്റേഴ്‌സ് പല വിൽപ്പനകളും നടത്തുന്നത്. എന്നാൽ വിബിൻ 2029 വരെ കരാർ ഉള്ളതിനാൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ വിൽക്കില്ലെന്ന് പ്രതീക്ഷിക്കാം..

https://www.instagram.com/p/DJL9vsQSysH/?hl=en