വരാൻ പോവുന്ന സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീം തങ്ങളുടെ പ്രീ സീസൺ ഗോവയിൽ വെച്ച് ഒക്ടോബർ ഏഴ് മുതൽ തുടങ്ങി കഴിഞ്ഞിരുന്നു.
ഈയൊരു പ്രീ സീസൺ നിലവിൽ വിട്ട് നിൽക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എട്ട് താരങ്ങളാണ്. ഇന്റർനാഷണൽ ബ്രേക്ക് ആയത് കൊണ്ട് തന്നെ ഇന്ത്യൻ നാഷണൽ ടീമിനൊപ്പമാണ് ഈ താരങ്ങൾ എല്ലാവരും.
ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം ഡാനിഷ് ഫാറൂഖ് ഇന്ത്യൻ നാഷണൽ ടീമിനൊപ്പമാണ്. വിബിൻ, ഐമെൻ, ശ്രീക്കുട്ടൻ എം എസ്, ബികാഷ്, കോറൂ, സുമിത് ശർമ്മ, സഹീഫ് എന്നിവർ ഇന്ത്യൻ അണ്ടർ 23 ടീമിനൊപ്പമാണ്.
അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ യുവ മധ്യ നിര താരമായ യോഇഹെൻബ മെയ്തേ നിലവിൽ പുനരധിവാസ പ്രവർത്തനങ്ങളിലാണ്. അതുകൊണ്ട് തന്നെ താരവും ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്ന് വിട്ട് നിൽക്കുകയാണ്.
നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ഉള്ള താരങ്ങൾ:- സച്ചിൻ സുരേഷ്, അർഷ് ഷെയ്ഖ്, നോറ, അൽ സാബിത്ത്, നവോച്ച, ഐബാൻ, ഫ്രെഡി, അസർ, സന്ദീപ്, അമാവിയ, അമേ, പ്രബീർ, ബികാഷ്, നിഹാൽ, ഹോർമിപാം. വിദേശ താരങ്ങൾ:- അഡ്രിയാൻ ലൂണ, നോഹ സദൗയി, ദുസാൻ ലഗേറ്റർ, കോൾഡോ ഒബിയറ്റ, ടിയാഗോ ആൽവസ് മെൻഡിസ്
