നിലവിൽ അടുത്ത സീസൺ മുന്നോടിയായി ഒട്ടുമിക്ക ഐഎസ്എൽ ക്ലബ്ബുകളും ശ്രമിക്കുന്നത് പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാനാണ്. നിലവിൽ ഐഎസ്എലിലെ മോസ്റ്റ് വാണ്ടഡ് പ്ലേയർ നിഖിലാണ്.
കേരള ബ്ലാസ്റ്റേഴ്‌സും തങ്ങളുടെ മധ്യനിര ശക്തമാക്കാൻ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പ്രചരിച്ച അഭ്യൂഹങ്ങളിൽ നിഖിൽ പ്രഭു ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ നിരസിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ ഈയൊരു അഭ്യൂഹത്തിന്റെ സത്യാവസ്ഥ വെള്ളിപ്പെടുത്തിയിരിക്കുകയാണ് ധനഞ്ജയ് കെ ഷേണോയ്. ഷേണോയുടെ റിപ്പോർട്ട് പ്രകാരം നിഖിൽ പ്രഭു ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ നിരസിച്ചുവെന്ന അഭ്യൂഹം വ്യാജമാണെന്നാണ്.
നിഖിൽ ഇതുവരെ തന്റെ ഭാവിയെ കുറിച്ച് തീരുമാനം എടുത്തിയിട്ടില്ലായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷേണോയ്. നിലവിൽ താരത്തിന്റെ ശ്രദ്ധയെല്ലാം വരാൻ പോവുന്ന ഇന്ത്യക്കായുള്ള ഇന്റർനാഷണൽ മത്സരങ്ങളിലാണ്.
എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്‌സ് നിഖിൽ പ്രഭുവിനായി ട്രാൻസ്ഫർ മാർക്കറ്റിൽ രംഗത്തുണ്ടെന്ന് ഇതോടെ ഉറപ്പാക്കാം. ഈയൊരു ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.