ഇത്തവണ മികച്ച പ്രകടനത്തിലൂടെ നേരത്തെ പ്ലേ ഓഫ് ഉറപ്പിക്കാൻ റോയൽസ് ചല്ലഞ്ചേഴ്‌സ് ബെംഗളൂരുവിന് സാധിച്ചിരുന്നു. എന്നാൽ നിർണായകമായ പ്ലേ ഓഫ് മത്സരത്തിനായി തയാറെടുക്കുമ്പോൾ ആർസിബിയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഒരു പ്രധാന ഘടകം മുന്നിൽ നിൽക്കുകയാണ്. പരിശോധിക്കാം..
ടോപ് ഓർഡർ ബാറ്റർ ദേവ്ദത്ത് പടിക്കലിന്റെ അഭാവം തന്നെയാണ് ആർസിബിയ്ക്ക് പ്ലേ ഓഫിൽ തിരിച്ചടിയാവുക. പരിക്കേറ്റ് സീസൺ നഷ്ടമായ പടിക്കലിന് പകരം മായങ്ക് അഗർവാളിനെ ടീമിലെടുത്തെങ്കിലും പടിക്കലിന് പകരമാവാൻ അഗർവാളിനെ സാധിക്കില്ല. അതിനൊരു കാരണം കൂടിയുണ്ട്.
പടിക്കൽ ടീമിൽ ഉണ്ടായിരുന്ന സമയത്ത് ആർസിബിയുടെ ടോപ് ഓർഡറിലെ ഏക ഇടം കൈയ്യൻ ബാറ്ററായിരുന്നു പടിക്കൽ. എന്നാൽ പടിക്കൽ പരിക്കേറ്റ് പുറത്തായതോടെ ടീമിൽ ഇടം കൈയ്യൻ ബാറ്റർമാരില്ലാത്ത അവസ്ഥയിലായി.
ജേക്കബ് ബെഥേൽ പ്ലേ ഓഫിന് ഇല്ലാത്തതോടെ ആ പ്രതീക്ഷയും അവസാനിച്ചു. ബെഥേൽ ഒരു ലെഫ്റ്റ് ഹാൻഡർ ബാറ്ററാണ്. പടിക്കൽ പുറത്തായ സാഹചര്യത്തിലും ബെഥേൽ പ്ലേ ഓഫ് സമയത്ത് ദേശീയ ടീമിൽ ജോയിൻ ചെയ്യുകയും ചെയ്യുന്നതോടെ ആർസിബിയുടെ പ്രധാന ഇലവനിൽ ക്രൂണാൽ പാണ്ട്യ ഒഴികെ ഒരു ലെഫ്റ്റ് ഹാൻഡർ ഇല്ലാത്ത അവസ്ഥയാണ്. ക്രൂണാൽ ലോ ഓർഡറിൽ ബാറ്റ് ചെയ്യുന്ന ബാറ്ററാണ്. അതിനാൽ ക്രൂണാലിന് പടിക്കലിന്റെ പകരക്കാരനാവാൻ സാധിക്കില്ല.
റൈറ്റ് ഹാൻഡർമാർക്കൊപ്പം ലെഫ്റ്റ് ഹാൻഡർ കൂടി ചേരുമ്പോൾ എതിർ ടീം ബൗളർന്മാർക്കും ഫീൽഡ് പദ്ധതികൾക്കും അത് തലവേദന സൃഷ്ടിക്കാറുണ്ട്. ഈ തലവേദന ബാറ്റിംഗ് ടീമിന് അനുകൂലമാവറുമുണ്ട്. അതിനാലാണ് പല ടീമുകളും ഇടം- വലം കോമ്പിനേഷനുകൾ ഉപയോഗിക്കുന്നത്.