CricketCricket LeaguesIndian Premier LeagueSports

‘ചേട്ടാ..CSK യിലേക്ക് പോകുമോ’? സഞ്ജുവിനോട് ആരാധകന്റെ ചോദ്യം

സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നായിരുന്നു ആരാധകിലൊരാളുടെ ചോദ്യം.

സഞ്ജു സാംസൺ അഭ്യൂഹങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. താരം രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകുമോ എന്നതാണ് പ്രധാന അഭ്യൂഹം. കൂടാതെ മറ്റു ചില ടീമുകളും താരത്തിന് പിന്നാലെയുണ്ടെന്നാണ് റിപ്പോർട്ട്. റിപോർട്ടുകൾ ശക്തമാകവേ ഒരു ആരാധകർ സഞ്ജുവിനോട് നേരിട്ട് ചോദിച്ചിരിക്കുകയാണ് ” സിഎസ്കെയിലേക്ക് പോകുമോ’ എന്ന്. ഇതിന് സഞ്ജു നൽകിയ പ്രതികരണവും വൈറലായിട്ടുണ്ട്.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഒരു പരിപാടിയില്‍ അതിഥിയായി സഞ്ജു എത്തിയപ്പോഴാണ് താരത്തിന്റെ ഐപിഎല്‍ ഭാവിയെ പറ്റി ആരാധകർ ആരാഞ്ഞത്. ആരാധകര്‍ സഞ്ജുവിനെ വളയുകയും കുശലം പറയുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുമുണ്ട്.

ഇക്കൂട്ടത്തിലുള്ള ചില ആരാധകരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ബന്ധപ്പെടുത്തി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അദ്ദേഹത്തോടു ചോദിച്ചത്. സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നായിരുന്നു ആരാധകിലൊരാളുടെ ചോദ്യം.

എന്നാൽ അഭ്യൂഹങ്ങളില്‍ സത്യമുണ്ടെന്നോ, ഇല്ലെന്നോ പറയാതെ നിറഞ്ഞ ചിരി മാത്രമായിരുന്നു സഞ്്ജുവിന്റെ മറുപടി. സഞ്ജൂ, നിങ്ങള്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുന്നതു കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് മറ്റൊരു ആരാധകന്‍ പറഞ്ഞപ്പോഴും സഞ്ജു ചിരി ആവർത്തിച്ചു. എവിടെ പോയാലും ക്യാപ്റ്റനായി തുടരണമെന്നായിരുന്നു ചിലർ സഞ്ജുവിനോട് പറഞ്ഞത്.

ഏതായാലും പുറത്ത് വരുന്ന റൂമറുകൾ തള്ളികളയാൻ സഞ്ജു തയാറല്ല. രാജസ്ഥാൻ റോയൽസ് വിടില്ലെന്നും പ്രചരിക്കുന്നതൊക്കെ റൂമറുകൾ മാത്രമാണ് എന്നൊന്നും പറയാൻ സഞ്ജു തയാറാവാത്തത് റൂമറുകൾ കഴമ്പുണ്ട് എന്ന് വ്യക്തമാക്കുന്നു.

https://twitter.com/i/status/1940812790043902391