ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഏറ്റവുമധികം തിരച്ചടികൾ നേരിട്ടത് ഗോൾകീപ്പിങ് പൊസിഷനിലാണ്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് എല്ലാ ഗോൾകീപ്പർമാർക്കും അവസരം നൽകിയിരുന്നെങ്കിലും വേണ്ടത്ര പ്രകടനം ഒരു താരത്തിനും കാഴ്ച്ചവെക്കാൻ സാധിച്ചില്ല.
മുൻ വർഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ഒട്ടേറെ മികച്ച ഗോൾകീപ്പർമാരാണ് ഇപ്പോൾ മറ്റ് ടീമുകളുടെ ഒന്നാം ഗോൾകീപ്പറായി തുടരുന്നത്. അത്രത്തിൽ ഒരു താരമാണ് ജംഷദ്പൂർ ഗോൾകീപ്പർ ആൽബിനോ ഗോമസ്.
ഇപ്പോളിത ആൽബിനോ ഐഎസ്എൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവുമധികം സേവുകൾ നടത്തിയ താരമായിരിക്കുകയാണ്. ഈ സീസണിൽ താരം 100ഓളം സേവുകൾ നടത്തിയിരിക്കുകയാണ്. ആദ്യമായാണ് ഒരു താരം ഐഎസ്എലിൽ 100 സേവുകൾ നടത്തുന്നത്.
31 കാരൻ 2020-22 സീസൺ വരെയാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചത്. താരം ബ്ലാസ്റ്റേഴ്‌സിനായി കുഴപ്പമില്ല പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് താരത്തെ വിറ്റു. ഇത് മാനേജ്‍മെന്റിന്റെ പാളിച്ച തന്നെയായി കണക്കാക്കാം.
പിന്നീട് താരം ഐ-ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സിന്, ശ്രീനിധി ഡെക്കാൻ എന്നി ക്ലബ്ബുകൾക്ക് വേണ്ടിയാണ് വല കാത്തതെങ്കിലും, ഇതിന് ശേഷം താരം ഇപ്പോൾ ഐഎസ്എലിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.