ഇന്ത്യൻ പരിശീലകനാവുന്നതിന് മുമ്പ് മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തിയിരുന്ന താരമായിരിക്കുന്നു ഗൗതം ഗംഭീർ. അതിനാൽ ഗംഭീർ ഇന്ത്യൻ പരിശീലകനായി വന്നപ്പോൾ സഞ്ജു ആരാധകർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഗില്ലിനും ജയ്‌സ്വാളിനും വിശ്രമം ലഭിക്കുന്ന സാഹചര്യത്തിൽ മാത്രം ടി20 കളിയ്ക്കാൻ സഞ്ജുവിന് അവസരം ലഭിക്കുന്നുണ്ടെങ്കിലും ഗംഭീർ സഞ്ജുവിനോടും ഹാർദികിനോടും ചെയ്ത അവഗണനയാണ് ഇപ്പോൾ സംസാരവിഷയം.
ഇംഗ്ലണ്ടിനെതിരെയുള്ള ടി20 സ്‌ക്വാഡിൽ സഞ്ജുവും പാണ്ട്യയും ഇടം പിടിച്ചെങ്കിലും ഇരുവർക്കും ഉപനായക സ്ഥാനം നൽകാതെ ഗംഭീർ ഉപനായക സ്ഥാനം ഏൽപിച്ചത് അക്‌സർ പട്ടേലിനാണ്. ഇതിൽ സഞ്ജുവിനേക്കാൾ വലിയ അവഗണന ലഭിച്ചത് ഹർദിക് പാണ്ട്യയ്ക്കാണ്.
രോഹിതിന് ശേഷം ഇന്ത്യയുടെ വൈറ്റ് ബോൾ നായകനാവുമെന്ന് കരുതിയ താരമായിരുന്നു പാണ്ട്യ. എന്നാൽ ഗംഭീർ വന്നതോടെ പാണ്ട്യയുടെ മോഹം പൂർണമായും അവസാനിച്ചു. നിലവിൽ ഇംഗ്ലണ്ട് സ്‌ക്വാഡിൽ സീനിയോറിറ്റി അനുസരിച്ച് ഉപനായകനാവേണ്ടത് പാണ്ട്യയായിരുന്നു. എന്നാൽ ഗംഭീർ ഇതിന് തടസ്സം നിന്നു.
പാണ്ട്യയ്ക്ക് പുറമെ ഉപനായകനാവാൻ യോഗ്യതയുള്ള താരമാണ് സഞ്ജു. കേരളാ ടീമിനെയും രാജസ്ഥാൻ റോയല്സിനെയും പരിശീലിപ്പിച്ച് അനുഭവമുള്ള സഞ്ജു ഈയിടെ നടന്ന സിംബാവെ പര്യടനത്തിൽ ഇന്ത്യയുടെ ഉപനായകൻ കൂടിയായിരുന്നു. ഇത്തരത്തിലുള്ള സഞ്ജുവിനെയും അവഗണിച്ചാണ് അക്സറിന് ഗംഭീർ ഉപനായക സ്ഥാനം നൽകിയത്.
അതേ സമയം ജനുവരി 22 നാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടി20. അഞ്ച് മത്സരങ്ങൾ അടങ്ങുന്നതാണ് ടി20 പരമ്പര.