ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ ഗംഭീര പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസ് ബാറ്റ്‌സ്മാനായ സായ് സുദർശൻ കാഴ്ച്ചവെക്കുന്നത്. നിലവിൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമാണ് സായ് സുദർശൻ.
ആറ് മത്സരങ്ങളിൽ നിന്ന് 329 റൺസുകളാണ് താരം അടിച്ച് കൂട്ടിയത്. ഈ ആറ് മത്സരങ്ങളിൽ നിന്ന് നാല് അർധസെഞ്ച്വറി നേടാൻ സായ് സുദർശൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ താരത്തിന്റെ പ്രകടനം തിരച്ചടിയാക്കുന്നത് നിലവിൽ ഇന്ത്യൻ മെയിൻ ടീമിലെ ഓപ്പണിങ് ബാറ്റ്സ്മാന്മാർക്കാണ്.
താരത്തിന്റെ ഈ ഗംഭീര പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടാൻ സാധ്യതകൾ ഏറെയാണ്. അങ്ങനെയാണെങ്കിൽ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള നിലവിൽ ഇന്ത്യൻ ടീമിലെ ഓപ്പണിങ് ബാറ്റ്സ്ന്മാരായ യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ എന്നിവർക്ക് തിരച്ചടിയാക്കും. നിലവിൽ ഈ താരങ്ങൾ ഫോമിലല്ലാത്തത് കൊണ്ട് തന്നെ സായ് സുദർശന്റെ ഇന്ത്യൻ ടീമിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കും.
വിക്കെറ്റ് കീപ്പറായി കെഎൽ രാഹുൽ, റിഷാബ്‍ പന്ത് കൂടി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുള്ളത് കൊണ്ട് സഞ്ജുവിന് വിക്കറ്റ് കീപ്പറായി വരാൻ സാധ്യതയില്ല. അതുകൊണ്ട് കിടിലൻ പ്രകടനം ഓപ്പണിങ് ബാറ്റ്സ്മാനായി കാഴ്ച്ചവെക്കാൻ സാധിച്ചില്ലെങ്കിൽ സഞ്ജു സാംസൺ തിരച്ചടിയാക്കും.