FootballKBFCSports

24 ഗോൾ കോൺട്രിബൂഷൻ; ബ്ലാസ്റ്റേഴ്‌സ് ഈ താരത്തെ നിലനിർത്തണം, ഇല്ലെങ്കിൽ തിരച്ചടിയാക്കും…

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് മോറോക്കൻ മുന്നേറ്റനിര താരം നോഹ സദൗയി. മറ്റേത് വിദേശ താരത്തിനേക്കാളും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് നോഹയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിനായി 25 മത്സരങ്ങൾ നിന്ന് 24 ഗോൾ കോൺട്രിബൂഷനാണ് നോഹക്ക് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം നേടാൻ കഴിഞ്ഞത് (14 ഗോളും ഏഴ് അസ്സിസ്റ്റും). അതോടൊപ്പം ഡ്യുറണ്ട് കപ്പ് ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയായിരുന്നു നോഹ.

നിലവിൽ ഒട്ടേറെ ആരാധകരുടെ ആശങ്ങ കേരള ബ്ലാസ്റ്റേഴ്‌സ് നോഹ സദൗയിയെ നിലനിർത്തുമോ എന്നാണ്. കാരണം താരവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഏറ്റവും പുതിയതായി പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം നോഹ ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമെന്നാണ്. നോഹക്കും ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ താല്പര്യമുണ്ട്. താരം കഴിഞ്ഞു ദിവസം ബംഗ്ലാദേശ് ക്ലബ്ബായ ബശുന്ധര കിംഗ്സിന്റെ ഓഫർ നിരസിച്ചിരുന്നു.

ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് താരത്തെ വിൽക്കുകയാണേൽ മാനേജ്‍മെന്റ് ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം കൂടിയായിരിക്കും അത്. നിലവിൽ ഗംഭീര ഫോമിലുള്ള താരത്തിനെ വിൽക്കുക വെച്ചാൽ അത് പണത്തിന് വേണ്ടി മാത്രമുള്ള നീക്കമായിരിക്കും. 

അതോടൊപ്പം താരത്തിന്റെ മൂന്ന് സീസണിലെ ഇന്ത്യൻ ഫുട്ബോൾ എക്സ്പീരിയൻസ് ബ്ലാസ്റ്റേഴ്‌സിന് ഇനിയും ഏറെ ഗുണം ചെയ്യും. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.