FootballIndian Super LeagueKBFCTransfer News

“MOST WANTED”; സൂപ്പർ താരത്തിനായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്; വെല്ലുവിളിയുമായി എതിരാളികളും

ഇന്ത്യൻ സുപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ ഇതോടകം തുടങ്ങി കഴിഞ്ഞിയിരിക്കുകയാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ട്രാൻസ്‌ഫർ വിൻഡോയിൽ മോസ്റ്റ്‌ വാണ്ടഡ് ഇന്ത്യൻ പ്ലേയറാണ് പഞ്ചാബ് എഫ്സിയുടെ മധ്യനിര താരം നിഖിൽ പ്രഭു. നിലവിൽ താരത്തിനായി നാല് ക്ലബ്ബുകളാണ് രംഗത്തുള്ളത്. 

കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ എഫ്സി ഗോവ, ഈസ്റ്റ്‌ ബംഗാൾ, മുംബൈ സിറ്റി എഫ്സി എന്നി ക്ലബ്ബുകളാണ് താരത്തിന്മേൽ താല്പര്യം പ്രകടിപ്പിച്ചത്. നിലവിൽ ഈ ക്ലബ്ബുകളെല്ലാം താരത്തിന്റെ ലഭ്യത്തയെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. 

താരത്തിന് പഞ്ചാബിനൊപ്പം 2026 വരെ കരാറുള്ളത് കൊണ്ട്, താരത്തിനെ സ്വന്തമാക്കണമെങ്കിൽ ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും. അതോടൊപ്പം പഞ്ചാബ് എഫ്സിക്ക് താരത്തിന്റെ കരാർ പുതുക്കാനും താല്പര്യമുണ്ട്. ഇനി ഔദ്യോഗികമായി തീരുമാനം എടുക്കേണ്ടത് താരമാണ്.

ഇതിൽ ഒട്ടേറെ നാളായി കേരള ബ്ലാസ്റ്റേഴ്‌സ് നിഖിൽ പ്രഭുവിനെ സ്വന്തമാക്കാനായി ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. മധ്യനിരയിലേക്ക് ബ്ലാസ്റ്റേഴ്‌സിന് നടത്താൻ സാധിക്കുന്ന ഏറ്റവും മികച്ച സൈനിങ് തന്നെയാണ് ഇത്. എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.