Indian Super League

ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ വിദേശ താരം വരുന്നു;മാറ്റത്തിന്റെ കാലം

ഇന്ത്യൻ ഫുട്ബോളിന്റെ ദയനീയ അവസ്ഥ എന്ന് മാറും ഈ ചോദ്യത്തിന് ഒരു ദശകത്തിന്റെ പഴക്കമുണ്ട് ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് പിന്നിൽ പോലുമുള്ള ഒരുപാട് ടീമുകൾ മികച്ച കളി പുറത്തെടുക്കുന്നത് കാണുമ്പോൾ എന്ത് കൊണ്ട് നമുക്ക് ഇത് സാധിക്കുന്നില്ല എന്ന്.

ഐ എസ് എൽ ഇന്ത്യൻ അഭ്യന്തര ഫുട്ബോളിനെ മാറ്റിയെങ്കിലും പക്ഷേ 11 വർഷങ്ങൾക്കിപ്പുറവും ഇന്ത്യൻ താരങ്ങൾക്ക് മികച്ച രീതിയിൽ ഇതുവരെ ഒരു പ്രകടനവും നടത്താൻ സാധിച്ചില്ല.

അത് കൊണ്ട് തന്നെയാണ് വിരമിച്ച സുനിൽ ഛേത്രിയേ വീണ്ടും ടീമിലേക്ക് തിരിച്ചു വിളിച്ചതും.

നിലവിൽ ഇന്ത്യൻ ഫുട്ബോളിലെ ചർച്ച വിഷയങ്ങൾ മറ്റൊന്നാണ് ഇതിൽ നിന്ന് ഒരു മാറ്റം വേണമെങ്കിൽ ഇന്ത്യൻ വംശജരായ താരങ്ങൾ വരണം.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ക്ലബിൽ കളിക്കുന്ന ഹംസ ചൗധരി തന്റെ ജന്മനാടായ ബംഗ്ലാദേശിന് വേണ്ടി കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കെതിരെ കളിച്ചിരുന്നു.

നിലവിൽ ഒമിദ് സിങ് അങ്ങനെയുളള തരമാണ് ഇറാനിയൻ ദേശീയ ടീമിൽ വരെ കളിച്ച താരത്തിന് ഇന്ത്യൻ പാസ്പോർട്ട് ഉണ്ട്.

ഇഗോർ സ്റ്റിമാക് ഇന്ത്യയുടെ പരിശീലകനായിരുന്ന അന്ന് താരത്തെ ടീമിലേക്ക് വിളിച്ചതാണ്.പക്ഷെ ഇന്ന് ഇപ്പോൾ വീണ്ടും അതിനുള്ള സഹചര്യം ഒരുങ്ങിയിരിക്കുകയാണ്.