FootballKBFCPunjab FCTransfer News

ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മറ്റൊരു പടിയിറക്കം കൂടിയൊ?? സൂചനകൾ നൽകി പഞ്ചാബ് എഫ്സി

ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോളിത ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഐഎസ്എൽ ക്ലബ്ബായ പഞ്ചാബ് എഫ്സി പുതിയ സൈനിങ് സ്വന്തമാക്കാൻ പോവുകയാണ്. ഇതുമായി ബന്ധപ്പെട്ടൊരു സൂചന പഞ്ചാബ് എഫ്സി കുറച്ച് മുൻപ് പുറത്ത് വിട്ടിയിരുന്നു.

ഈയൊരു പോസ്റ്ററിൽ കേരള എക്സ്പ്രസ്സ്‌ വരുന്നുവെന്നാണ് കൊടുത്തിയിരിക്കുന്നത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മറ്റൊരു താരം കൂടി പുറത്തേക്കൊ എന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ആരാധകർ.

ചിലപ്പോൾ കേരളത്തിൽ നിന്നുള്ള അതി വേഗത്തയുള്ള ഏതെങ്കിലും താരത്തിന്റെ സൈനിങ്ങായിരിക്കാം പഞ്ചാബ് പൂർത്തിയാക്കിയിരിക്കുന്നത്. നിലവിൽ ആരെയാണ് പഞ്ചാബ് സ്വന്തമാക്കിയിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് പഞ്ചാബ് തന്നെ ഉടൻ നൽക്കുന്നതാണ്.