FootballIndian Super LeagueKBFCSports

നോഹ സദൗയിയെ സ്വന്തമാക്കാൻ എതിരാളികൾ; കിടിലൻ ട്രാൻസ്ഫറിന് തുടക്കം…

പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോറോക്കൻ സ്ട്രൈക്കർ നോഹ സദൗയി ഈ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്നാണ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അഭ്യൂഹങ്ങൾ പ്രകാരം, നോഹ സദൗയിയെ സ്വന്തമാക്കാൻ ഈസ്റ്റ്‌ ബംഗാളിന് താല്പര്യമുണ്ടെന്നാണ്. നിലവിൽ ഈസ്റ്റ്‌ ബംഗാൾ പരിശീലകൻ ഓസ്കാർ ബ്രൂസൺ ടീം ശക്തപ്പെടുത്താൻ മികച്ചൊരു വിദേശ വിങറെ  കൊണ്ടുവരാൻ താല്പര്യമുണ്ട്.

ഇതിൽ ഓസ്കാർ ബ്രൂസൺ ഈയൊരു സ്ഥാനത്തേക്ക് ഓപ്ഷനായി പരിഗണിക്കുന്നത് നോഹ സദൗയിയെയാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. നിലവിൽ താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം സൂപ്പർ കപ്പ് മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ്.

ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനമാണ് നോഹ ഈ സീസണിൽ കാഴ്ച്ചവെച്ചത്. 19 മത്സരങ്ങൾ നിന്ന് ഏഴ് ഗോളും അഞ്ച് അസ്സിസ്റ്റുമാണ് താരം ഈ സീസണിൽ നേടിയത്. താരം ഇതേ പ്രകടനം സൂപ്പർ കപ്പിലും തുടരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വാർത്തകൾ ഉടൻ പുറത്ത് വരുന്നതാണ്.