2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കേറിയ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു അര്ജന്റീനിയൻ സ്ട്രൈക്കർ പെരേര ഡയസ്. ആ ഒരു സീസണിൽ 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് താരം നേടിയത്.
ഇപ്പോളിത താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നതായി സൂചനകൾ നൽകിയിരിക്കുകയാണ്. ഇതോടെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നതായി അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി പിടിച്ച് കൊണ്ടുള്ള ഒരു ചിത്രമാണ് ഡയസ് പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്സിലെ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന അൽവാരോ വാസ്കസിന്റെ ബ്ലാസ്റ്റേഴ്‌സ് ജേഴ്സി ആണ് ഡയസ് പങ്കുവെച്ചത്.
കഴിഞ്ഞ സീസണിൽ ഐഎസ്എലിൽ ബംഗളുരു എഫ്സിക്ക് വേണ്ടിയാണ് പന്ത് തട്ടിയത്. എന്നാൽ താരം ബംഗളുരു എഫ്സി വിട്ടത്തായി ക്ലബ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. അതു കൊണ്ട് തന്നെ താരം നിലവിൽ ഫ്രീ ഏജന്റാണ്.