നിലവിൽ പോയ്ന്റ്റ് പട്ടികയിൽ മറ്റു ടീമുകളേക്കാൾ ബഹദൂരം മുന്നിലായത് കൊണ്ടും ഒരേ പൊസിഷനിൽ ഒന്നിലധികം മികച്ച താരങ്ങൾ ഉള്ളതിനാലും കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോ നിർണായകമേയല്ല… ഇനിയുള്ള മത്സരങ്ങൾ തോറ്റാലും ഐഎസ്എൽ ഷീൽഡ് ബ്ലാസ്റ്റേഴ്‌സ് ഉറപ്പിച്ചിരിക്കുകയാണ്… പറയുന്നത് കേട്ട് അന്ധാളിക്കേണ്ട…കാരണം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ ഭാവം കാണുമ്പോൾ സാഹചര്യം ഇങ്ങനെയാണെന്ന് തോന്നും..
ട്രാൻസ്ഫറുകൾ നടക്കാത്തതിൽ ആരാധകർക്ക് ക്ഷമ നശിച്ചെങ്കിലും ആ ക്ഷമ വീണ്ടും നശിപ്പിക്കുന്ന നീക്കമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ആരാധക പ്രതിഷേധം ശക്തമാവുമ്പോൾ തങ്ങളുടെ പാട്ണറായ കെ കെയറിന്റെ പുതിയ പ്രോഡക്റ്റായ ഡംപ് ഡെനിയുടെ ലോഞ്ചിന്റെ പോസ്റ്റർ പങ്ക് വെച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിപ്പോൾ.
ഇൻസ്റാഗ്രാമിലാണ് കെ കെയർ വാട്ടർപ്രൂഫിന്റെ പുതിയ പോസ്റ്റ് കൊലാബ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്. ഇതോടെ ആരാധകർ പ്രതിഷേധം ഒന്ന് കൂടി ശക്തമാക്കിയിരിക്കുകയാണ്. ‘ഇനി മുതൽ damp deny നമ്മുടെ ഡിഫെൻസിൽ കളിക്കും ഫ്രം പെയിന്റ് പാട്ട’ എന്ന രസകരമായ കമന്റും ആരാധകർ പങ്ക് വെച്ചിട്ടുണ്ട്.
നിലവിൽ ട്രാൻസ്ഫർ വിൻഡോ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒരൊറ്റ സൈനിങ് പോലും നടത്തിയിട്ടില്ല. ആകെ ഉറപ്പിക്കാവുന്ന ഒരു സൈനിങ് ചെന്നൈയിൻ എഫ്സിയുടെ ബികാഷ് യുംനമാണ്. അതും അടുത്ത സീസണിൽ മാത്രമേ താരം ബ്ലാസ്റ്റേഴ്സിൽ എത്തുകയുള്ളൂ..
അതേ സമയം, വരവുകൾക്ക് ക്ഷാമം ഉണ്ടെങ്കിലും പുറത്ത് പോവലിനും റൂമറുകൾക്കും യാതൊരു കുറവുമില്ല. 4 താരങ്ങൾ ഇതിനോടകം ക്ലബ് വിട്ടെങ്കിലും ഒരാൾ പോലും ജനുവരിയിൽ ടീമിലെത്തിയിട്ടില്ല. എന്നാൽ ഇതിന്റെ പരിഭവം ബ്ലാസ്റ്റേഴ്സിന്റെ പേജ് അഡ്മിന് തീരെയില്ല.. ഫാൻ അഡ്വൈസറി പോസ്റ്ററുകൾ പോസ്റ്റ് ചെയ്യുന്നതിന്റെ തിരക്കിലാണ് അഡ്മിൻ.
https://www.instagram.com/p/DEj-74VTuqr/